പാരിസ്: സൗന്ദരിയാകാന് കൂടുതല്‍ കോസ്മറ്റിക്സുകളെ ആശ്രയിക്കുന്ന പെണ്‍കുട്ടികള്‍ കാണുക ഈ യുവതിക്ക് സംഭവിച്ചത്. ഹെയര്‍ ഡൈ ഉപയോഗിച്ച് തല നീര് വന്ന് വികൃത രൂപമായി മാറി. ഫ്രാന്‍സിലുള്ള എസ്റ്റെല്ല എന്ന 19കാരിക്കാണ് ഈ ദുരനുഭവം ഉണ്ടായത്.
തനിക്ക് ഡൈയിലെ അലര്‍ജിയാണെന്നായിരുന്നു കുട്ടിയുടെ പ്രതികരണം. ഈ ഉല്‍പ്പന്നം പരീക്ഷിക്കുവാനായി വളരെ ചെറിയ അളവില്‍ ഡൈ എടുത്ത് ഇവര്‍ തലയില്‍ തേക്കുകയായിരുന്നു. ഇത് തേച്ച ഉടന്‍ തന്നെ എസ്റ്റെല്ലയുടെ മുഖത്ത് നീര് വീര്‍ത്ത് വരികയും ചെയ്തു. ഇവര്‍ ഉടന്‍ തന്നെ അലര്‍ജിക്ക് പ്രതിരോധമായി ഉപയോഗിക്കുന്ന മരുന്നുകള്‍ കഴിച്ചുവെങ്കിലും പ്രയോജനമൊന്നും ഉണ്ടായില്ല. പിറ്റേന്ന് ഇവരുടെ മുഖം നീര് വച്ച് വികൃതമായി മാറുകയായിരുന്നു. ഇവരുടെ നാക്ക് ഉള്‍പ്പടെയാണ് നീര് വച്ച് വലുതായത്.
എന്നാല്‍ തുടക്കത്തില്‍ സംഭവം നിസാരമാക്കി വിട്ടെങ്കിലും ശ്വാസതടസം അനുഭവപ്പെട്ടതോടെ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. ഒരു ദിവസം മുഴുവന്‍ വിദഗ്ദ ചികിത്സകള്‍ നടത്തിയതിനു ശേഷമാണ് ഇവരുടെ മുഖത്തെ നീര് കുറഞ്ഞത്. പിന്നീട്, തനിക്ക് സംഭവിച്ചത് മറ്റാര്‍ക്കും സംഭവിക്കാതിരിക്കുവാനായി എസ്റ്റെല്ല തന്റെ അനുഭവം സോഷ്യല്‍മീഡിയ വഴി എല്ലാവരോടുമായി പങ്കുവയ്ക്കുകയായിരുന്നു.
ഹെയര്‍ ഡൈയിലുള്ള പാരഫെനലിന്ഡെയ്മിന് എന്ന രാസവസ്തുവിലെ അലര്‍ജിയാണ് ഈ അവസ്ഥയ്ക്ക് കാരണമെന്നും എസ്റ്റെല്ല പറയുന്നു.
Discussion about this post