ജറുസലേം: ഭാരതത്തിന്റെ എഴുപത്തിനാലാം സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെയും ഇന്ത്യയിലെ ജനങ്ങളെയും ആശംസിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ട്വിറ്ററിലൂടെയാണ് അദ്ദേഹം ആശംസകള്‍ നേര്‍ന്നത്.
‘എന്റെ അടുത്ത സുഹൃത്ത് പ്രധാനമന്ത്രി നരേന്ദ്രമോഡി, ഇന്ത്യയിലെ ജനങ്ങള്‍ എല്ലാവര്‍ക്കും സ്വാതന്ത്ര്യദിനാശംസകള്‍. അഭിമാനിക്കാന്‍ നിങ്ങള്‍ക്ക് ഒരുപാടുണ്ട്’ എന്നാണ് മോഡിയും നെതന്യാഹുവും ചേര്‍ന്നുള്ള ചിത്രത്തിനൊപ്പം അദ്ദേഹം ട്വീറ്റ് ചെയ്തത്.
അതേസമയം കൊവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണത്തിലാണ് ചെങ്കോട്ടയില്‍ ആഘോഷ ചടങ്ങ് നടന്നത്. രാജ്ഘട്ടില്‍ രാഷ്ട്രപിതാവിന് ആദരാഞ്ജലി അര്‍പ്പിച്ച ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലേക്ക് എത്തിയത്. കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് അദ്ദേഹത്തെ സ്വീകരിച്ചു. ചെങ്കോട്ടയുടെ ലാഹോറി ഗേറ്റില്‍ ആറടി അകലം പാലിച്ചാണ് സീറ്റുകള്‍ ക്രമീകരിച്ചത്. നൂറില്‍ താഴെ പേര്‍ മാത്രമേ പ്രധാന വേദിയിലുള്ളു. സ്‌കൂള്‍ കുട്ടികള്‍ക്കു പകരം എന്‍സിസി കേഡറ്റുകളാണ് ഇത്തവണ പരേഡിനുള്ളത്. രാജ്യത്തെ എല്ലാ ജനങ്ങള്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നു.
Wishing my very good friend @PMOIndia @narendramodi and all the people of #IncredibleIndia a joyful #IndiaIndependenceDay .
You have so much to be proud of.स्वतंत्रता दिवस की हार्दिक शुभकामनाएं
🇮🇱🤝🇮🇳 pic.twitter.com/OaW7tHgKrH
— Benjamin Netanyahu (@netanyahu) August 14, 2020
Discussion about this post