പൊണ്ണത്തടിയും കുടവയറും കൂടുമ്പോള്‍ വിഷമിക്കുന്നത് നിരവധി ആളുകളാണ്. എന്നാല്‍ ഈ പൊണ്ണത്തടിയും കുടവയറുമെല്ലാം തുണയായിരിക്കുകയാണ് ചൈനയിലെ ലിയു എന്ന യുവാവിന്. അബദ്ധത്തില്‍ കിണറില്‍ വീണ ലിയുവിനെ രക്ഷിച്ചത് മറ്റാരുമല്ല, സ്വന്തം പൊണ്ണത്തടിയും കുടവയറുമാണ്.
വീട്ടിലെ വെള്ളമില്ലാത്ത കിണര്‍ തടിയും മറ്റ് വസ്തുക്കളും ഉപയോഗിച്ച് മറയ്ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ലിയു കാല്‍വഴുതി കിണറിലേയ്ക്ക് വീണത്. എന്നാല്‍ വയറിന്റെ വലുപ്പം മൂലം ശരീരത്തിന്റെ പകുതി ഭാഗം മാത്രമാണ് കിണറ്റിലായത്. മുഴുവനായും കിണറിലേയ്ക്ക് വീഴാതെ കുടവയര്‍ തടഞ്ഞ് നിര്‍ത്തുകയായിരുന്നു.
തുടര്‍ന്ന് അഗ്‌നിശമന സേന എത്തി കയര്‍ ഉപയോഗിച്ച് ലിയുവിനെ പുറത്തെടുക്കുകയായിരുന്നു. കൈയ്യും കെട്ടി അക്ഷമനായിരിക്കുന്ന ലിയുവിന്റെ ദൃശ്യങ്ങള്‍ രക്ഷാപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. പരിക്കൊന്നുമില്ലാതെയാണ് ലിയു രക്ഷപെട്ടത്. ലിയുവിന് 226 കിലോ ഭാരമുണ്ട്. കുഴല്‍ കിണറിനുള്ളിലേക്ക് വീഴാന്‍ കഴിയാത്തവിധം തടിയുള്ളതിനാല്‍ മാത്രമാണ് അദ്ദേഹം രക്ഷപ്പെട്ടതെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറയുന്നു.
Discussion about this post