വാഷിംഗ്ടണ്‍: നവംബര്‍ മൂന്നിന് നടക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞടുപ്പില്‍ ഇന്ത്യന്‍ വംശജ കമല ഹാരിസ് അമേരിക്കന്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയാകും. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായാണ് കമല മത്സരിക്കുക. പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനാണ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി കമലയുടെ പേര് നിര്‍ദേശിച്ചത്. നാളെ ഇരുവരും രാജ്യത്തെ അഭിസംബോധന ചെയ്യും.
കഴിഞ്ഞ മാര്‍ച്ച് 15 നാണ് ജോ ബൈഡന് തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ഒരു വനിതയായിരിക്കുമെന്ന് പ്രഖ്യാപിച്ചത്. തുടര്‍ന്ന് നടത്തിയ വിലയിരുത്തലുകള്‍ക്കൊടുവിലാണ് കമലാ ഹാരിസിനെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ഭരണമികവുകൊണ്ടും നേതൃപാടവം കൊണ്ടും സാധാരണക്കാര്‍ക്ക് വേണ്ടി നിലകൊള്ളുന്ന നേതാവെന്നാണ് ബൈഡന് കമലയെ വിശേഷിപ്പിച്ചത്.
1960 കളില്‍ തമിഴ്നാട്ടില്‍ നിന്നും അമേരിക്കയിലെത്തിയ കാന്‍സര്‍ ഗവേഷക ശ്യാമളാ ഗോപാലിന്റെയും ജമേക്കന്‍ വംശജന് ഡോണള് ഹാരിസിന്റെയും മകളാണ് കമല ഹാരിസ്. നിലവില്‍ കാലിഫോര്‍ണിയയിലെ സെനറ്ററാണ് കമലാ ഹാരിസ്്.
Discussion about this post