ബെയ്‌റൂട്ടിലെ സ്‌ഫോടനത്തിനു പിന്നാലെ ലെബനന്‍ സര്‍ക്കാര്‍ രാജി വെച്ചു. രാജിക്കത്ത് പ്രധാനമന്ത്രി ഹസ്സന്‍ ദയിബ് പ്രസിഡന്റ് മൈക്കല്‍ ഓണിന് കൈമാറി. രാജി സ്വീകരിച്ച പ്രസിഡന്റ് പുതിയ ക്യാബിനറ്റ് രൂപീകരിക്കുന്നതു വരെ ഉത്തരവാദിത്വ സ്ഥാനത്തു തുടരാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
രാജ്യത്തേക്കാളും വലിയ അഴിമതി മൂലമാണ് സ്ഫോടനം ഉണ്ടായെതന്നാണ് ഹസ്സന്‍ ദയിബ് പ്രസ്താവനയില്‍ പറയുന്നത്. മാറ്റങ്ങള്‍ക്കുവേണ്ടി ജനങ്ങള്‍ക്കൊപ്പം നിന്ന് പോരാടുന്നതിനു വേണ്ടിയാണ് അധികാരമൊഴിയുന്നതെന്നും ഇദ്ദേഹം പറഞ്ഞു.
‘ ഞാന്‍ എന്റെ രാജി പ്രഖ്യാപിക്കുന്നു. ലെബനനെ ദൈവം സംരക്ഷിക്കട്ടെ’ പ്രധാനമന്ത്രി ഹസ്സന്‍ ദയിബ് പറഞ്ഞു. ഈ വാക്കുകള്‍ മൂന്ന് തവണ ആവര്‍ത്തിക്കുകയും ചെയ്തു. സ്ഫോടനത്തിനു പിന്നാലെ നടന്ന വന്‍ ജനപ്രക്ഷോഭത്തിനു പിന്നാലെയാണ് രാജി പ്രഖ്യാപിച്ചത്. പ്രക്ഷോഭത്തിലെ ഏറ്റുമുട്ടലില്‍ 728 പേര്‍ക്ക് പരിക്കേല്‍ക്കുകയും. ഒരു സുരക്ഷാ ഉദ്യോഗസ്ഥന്‍ മരിക്കുകയും ചെയ്തു.