ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം രണ്ടുകോടി കടന്നു. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കുകള്‍ പ്രകാരം തിങ്കളാഴ്ച വൈകിട്ടുവരെ ആകെ വൈറസ് ബാധിതരുടെ എണ്ണം 20,001,019 ആയി. വൈറസ് ബാധമൂലം ഇതുവരെ 7,33,897 പേരാണ് മരിച്ചത്. ഇതുവെര 12,200,847 പേരാണ് രോഗമുക്തി നേടിയത്.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് കൊവിഡ് 19 ആദ്യമായി ചൈനയില്‍ ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്തത്. 2020 മാര്‍ച്ചില്‍ ഇതിനെ ആഗോള മഹാമാരിയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. ഇന്ന് ലോകരാജ്യങ്ങളില്‍ ഭിതി വിതച്ച് കൊണ്ട് കൊവിഡ് വ്യാപനം തുടരുകയാണ്.
അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ വൈറസ് ബാധിതരുള്ളത്. ഇതുവരെ 5,085,821 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധമൂലം 1,63,370 പേരാണ് മരിച്ചത്. രണ്ടാം സ്ഥാനത്തുള്ള ബ്രസീലില്‍ വൈറസ് ബാധമൂലം ഒരുലക്ഷത്തിലധികം പേരാണ് മരിച്ചത്.
Discussion about this post