ജെറുസലേം: ലോകത്തിലെ ഏറ്റവും വില കൂടിയ മാസ്‌ക് നിര്‍മ്മാണത്തില്‍ ഇസ്രായേലിലെ ജുവലറി. 11 കോടി വിലവരുന്ന മാസ്‌കാണ് നിര്‍മ്മിക്കുന്നത്. 18 കാരറ്റ് സ്വര്‍ണ്ണത്തില്‍ വെളളയും കറുപ്പും നിറത്തിലുളള 3600 ഡയമണ്ടുകളാണ് പിടിപ്പിച്ചാണ് വ്യത്യസ്ത തരത്തിലുള്ള മാസ്‌ക് നിര്‍മ്മിക്കുന്നത്.
ഏകദേശം 1.5 മില്യണ്‍ ഡോളര്‍ വിലവരുമെന്നാണ് കണക്കാക്കുന്നത്. ഒരു ഉപഭോക്താവിന്റെ പ്രത്യേക നിര്‍ദേശ പ്രകാരമാണ് മാസ്‌ക് നിര്‍മിക്കുന്നത് ജുവലറി അധികൃതര്‍ അറിയിച്ചു. ലോകത്തിലെ ഏററവും വില കൂടിയ മാസ്‌ക് ആയിരിക്കണം, ഈ വര്‍ഷം തന്നെ നിര്‍മാണം പൂര്‍ത്തിയാകണം എന്നീ രണ്ടു നിര്‍ദേശങ്ങളാണ് മാസ്‌ക് നിര്‍മാണത്തിനായി ജുവലറിയെ സമീപിച്ച ഉപഭോക്താവ് മുന്നോട്ട് വെച്ചതെന്ന് യ്വെല്‍ കമ്പനിയുടെ ഉടമസ്ഥനായ ലെവി അറിയിച്ചു.
ഏററവും വില കൂടിയ മാസ്‌കായിരിക്കണം എന്നുളള ഉപഭോക്താവിന്റെ ആവശ്യം തങ്ങളെ സംബന്ധിച്ച് വളരെ എളുപ്പമുള്ളതാണെന്നും ലെവി കൂട്ടിച്ചേര്‍ത്തു. ചൈനീസ്-അമേരിക്കന്‍ ഉപഭോക്താവിനെ കുറിച്ചുളള വിവരങ്ങളും കമ്പനി പുറത്തുവിട്ടിട്ടില്ല. ‘പണം കൊണ്ട് എല്ലാം സ്വന്തമാക്കാന്‍ കഴിയണമെന്നില്ല, എന്നാല്‍ തീര്‍ച്ചയായും ഡയമണ്ട് മാസ്‌ക് സ്വന്തമാക്കാനാകും. ഇതു ധരിച്ച് പുറത്തിറങ്ങുന്ന വ്യക്തിയെ ജനങ്ങള്‍ ശ്രദ്ധിക്കും. അപ്പോള്‍ ധരിക്കുന്ന ആള്‍ക്ക് ലഭിക്കുന്ന സന്തോഷമാണ് ഇതില്‍ പ്രധാനം.’ ലെവി പറയുന്നു.
Discussion about this post