കൊവിഡ് പ്രതിസന്ധിയില്‍ പുതിയൊരു നിയമനം നടത്തി വാഹന നിര്‍മ്മാതാക്കളായ ഹ്യൂണ്ടായ്. നിരവധി പേര്‍ക്ക് പ്രതിസന്ധിയില്‍ ജോലി നഷ്ടപ്പെടുന്നതിനിടെയാണ് പുതിയ നിയമനം വാര്‍ത്തയില്‍ ഇടംപിടിക്കുന്നത്. ജോലി കിട്ടിയത് ഒരു വ്യക്തിക്കല്ല, മറിച്ച് തെരുവില്‍ അലഞ്ഞ് നടന്ന നായയ്ക്കാണ് ഹ്യൂണ്ടായ് ഷോറൂമില്‍ ജോലി നല്‍കിയത്.
ബ്രസീലിലാണ് അമ്പരപ്പിക്കുന്ന സംഭവം. ഇവിടത്തെ ഹ്യുണ്ടായ് ഷോറൂമിനടുത്ത് ഈ നായ ദിവസങ്ങളായി ചുറ്റിത്തിരിഞ്ഞ് നടക്കുകയായിരുന്നു. ഇത് ശ്രദ്ധയില്‍ പെട്ട കമ്പനി അധികൃതരാണ് നായയെ ജോലിക്കെടുക്കാന്‍ തീരുമാനിച്ചത്. ടക്സണ് പ്രൈം എന്ന് നായയ്ക്ക് പേരിടുകയും ചെയ്തു. ഷോറൂമിനുള്ളില്‍ തന്നെ ടക്സണ് കഴിയുന്നത്.
ഹുണ്ടായ് ബ്രസീലിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ടക്സണായി ഒരു ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങുകയും ചെയ്തു. നിലവില്‍ 32800 പേരാണ് ഇതിനകം ഈ ടക്സണിനെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോ ചെയ്യുന്നത്. ബ്രസീലിലെ ഹ്യുണ്ടായി പ്രൈം ഡീലര്‍ഷിപ്പിലെ സെയില്‍സ് വിഭാഗത്തിലെത്തുന്ന ഉപഭോക്താക്കളെ സ്വീകരിക്കുകയാണ് ടക്സണ്. സഹപ്രവര്‍ത്തകരേയും ഉപഭോക്താക്കളേയും ഇതിനോടകം തന്റെ സമീപനം കൊണ്ട് ടക്സോണ്‍ പ്രൈം കീഴടക്കിയതായാണ് ഹ്യുണ്ടായി വിശദമാക്കുന്നത്.
Discussion about this post