ജനീവ: കൊവിഡ് 19 എന്ന മഹാമാരി അതിസങ്കീര്‍ണ്ണമായ പ്രശ്നമാണ് ലോകാരോഗ്യ സംഘടന. ഈ പ്രശ്നം പരിഹരിക്കാന്‍ സാധിക്കുന്ന അത്ഭുതവിദ്യകളൊന്നും തന്നെ ഒരിക്കലും ഇല്ലെന്നും ഒരിക്കലും ഉണ്ടാകാന്‍ പോകുന്നില്ലെന്നും ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് ഗബ്രിയേസിസ് പറയുന്നു.
ലോകം മുഴുവന്‍ കൊവിഡ് 19 പ്രതിരോധ വാക്സിനായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന സാഹചര്യത്തിലാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്.
ഡോ. ടെഡ്രോസ് ഗബ്രിയേസിസിന്റെ വാക്കുകള്‍ ഇങ്ങനെ;
നിരവധി വാക്സിനുകള്‍ ഇപ്പോള്‍ മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിലാണ്. ആളുകളെ വൈറസ് ബാധയില്‍ നിന്ന് രക്ഷിക്കാന്‍ സഹായിക്കുന്ന ഫലപ്രദമായ വാക്സിനുകള്‍ കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് നാം. എന്നിരുന്നാലും, കൊവിഡിനെ 19 പ്രതിരോധിക്കാന്‍ നിലവില്‍ അത്ഭുതപരിഹാരങ്ങളൊന്നുമില്ല, ഇനി ഉണ്ടാകണമെന്നുമില്ല. മൂന്നു മാസങ്ങള്‍ക്ക് മുമ്പ് ലോകാരോഗ്യ സംഘടനയുടെ കോവിഡ് 19 അടിയന്തര സമിതി കൂടുമ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ അഞ്ചു മടങ്ങ് വര്‍ധിച്ച് 1.75 കോടിയായി. കൊവിഡ് 19 മരണങ്ങള് മൂന്നിരട്ടിയായി 68,000-ത്തിലെത്തി.
Discussion about this post