റഷ്യയിലെ സ്റ്റേറ്റ് റിസര്‍ച്ച് സെന്റര്‍ ഓഫ് വൈറോളജി ആന്‍ഡ് ബയോ ടെക്നോളജി വെക്റ്റര്‍ നടത്തിയ പഠനമാണ് ഈ കൊറോണ കാലത്ത് ചര്‍ച്ചയാവുന്നത്. തിളച്ച വെള്ളത്തിന് പൂര്‍ണമായും കോറോണ വൈറസിനെ നശിപ്പിക്കാന്‍ സാധിക്കുന്നുണ്ടെന്നാണ് പുതിയ പഠനത്തില്‍ പറയുന്നത്.
തുര്‍ക്കിയിലെ അങ്കാറ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റഷ്യന്‍ ന്യൂസ് ഏജന്‍സി അനഡോലു ഏജന്‍സി ആണ് ഈ പഠനം പുറത്തുവിട്ടത്. കൊറോണ വൈറസ് ചില സാഹചര്യങ്ങളില്‍ ജലത്തിലും ജീവിക്കും. എന്നാല്‍ 72 മണിക്കൂറിനകം വെള്ളത്തിന് കൊറോണ വൈറസിനെ നശിപ്പിക്കാനാകും എന്നാണ് പഠനത്തില്‍ പറയുന്നത്.
തിളയ്ക്കുന്ന വെള്ളത്തിന് ഈ വൈറസിനെ പൂര്‍ണമായും നശിപ്പിക്കാനാകുമെന്ന് പഠനത്തില്‍ തെളിഞ്ഞു. 24 മണിക്കൂര്‍ കൊണ്ട് റൂം ടെംപറേച്ചറില്‍ 90% വൈറസും നശിക്കുന്നതായി കണ്ടു. 72 മണിക്കൂറിനകം വൈറസിന്റെ 99.9 ശതമാനവും നശിക്കുമെന്നും പഠനം പറയുന്നു.
ജലത്തിലും ജീവിക്കാന്‍ കഴിയുന്ന കൊറോണ വൈറസ് ശുദ്ധ ജലമോ കടല്‍ ജലമോ ആണെങ്കില്‍ ഇരട്ടിക്കില്ലെന്ന് പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു. സ്റ്റൈന്‍ലെസ് സ്റ്റീല്‍, ലിനോലിയം, ഗ്ലാസ്, പ്ലാസ്റ്റിക്, സെറാമിക് പ്രതലങ്ങളില്‍ വൈറസ് 48 മണിക്കൂര്‍ വരെ ആക്റ്റീവ് ആയിരിക്കുമെന്നും പഠനത്തില്‍ തെളിഞ്ഞിട്ടുണ്ട്.
വീട്ടിലുപയോഗിക്കുന്ന മിക്ക അണുനാശിനികളും ഈ വൈറസിനെതിരെ ഫലപ്രദമാണ്. ക്ലോറിന്‍ അടങ്ങിയ അണുനാശകങ്ങള്‍ക്ക് വെറും മുപ്പത് സെക്കന്‍ഡ് കൊണ്ടുതന്നെ കൊറോണ വൈറസ് ഉള്ള പ്രതലം വൃത്തിയാക്കാന്‍ സാധിക്കും എന്നും പഠനത്തില്‍ വ്യക്തമാക്കുന്നു.
Discussion about this post