സാവോ പോളോ: കൊവിഡ് ഏറ്റവും രൂക്ഷണായി ബാധിച്ച രാജ്യങ്ങളിലൊന്നായ ബ്രസീലിൽ പ്രസിഡന്റ് ജെയിർ ബോൽസനാരോയ്ക്ക് കൊവിഡ് ഭേദമായതിന് പിന്നാലെ ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബ്രസീൽ പ്രഥമവനിതയായ മിഷേൽ ബോൽസനാരോക്കാണ് കൊവിസ് സ്ഥിരീകരിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നിയന്ത്രണത്തിൽ തുടരുമെന്നും അധികൃതർ അറിയിച്ചു.
ബോൽസനാരോ മന്ത്രിസഭയിലെ അഞ്ചുപേർക്കാണ് ഇതുവരെ കൊവിഡ് കണ്ടെത്തിയത്. കഴിഞ്ഞദിവസം ശാസ്ത്ര, സാങ്കേതിക മന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ജൂലൈ ഏഴിനാണ് ബോൽസനാരോക്ക് കൊവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് രണ്ടാഴ്ചയായി ബ്രസീലിയയിലെ പ്രസിഡൻഷ്യൽ പാലസിൽ ഇദ്ദേഹം ചികിത്സയിലായിരുന്നു.
കഴിഞ്ഞ ശനിയാഴ്ച ഇദ്ദേഹത്തിന്റെ പരിശോധന ഫലം നെഗറ്റീവായതായി അറിയിച്ചിരുന്നു. അമേരിക്കയ്ക്ക് പിന്നാലെ ഏറ്റവും കൂടുതൽ കൊവിഡ് രോഗികളുള്ള രാജ്യം ബ്രസീലാണ്. 26ലക്ഷത്തിലധികം പേർക്കാണ് ബ്രസീലിൽ കൊവിഡ് സ്ഥിരീകരിച്ചത്.
Discussion about this post