ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 1.74 കോടി ആയി ഉയര്‍ന്നു. പുറത്തുവിട്ട കണക്ക് പ്രകാരം ഇതുവരെ 1,74,49,000 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 6.75 ലക്ഷം കവിഞ്ഞു. അതേസമയം ഒരു കോടി ഒന്‍പത് ലക്ഷത്തിലധികം പേരാണ് ഇതിനോടകം രോഗമുക്തി നേടിയത്.
അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 64,000ത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വോള്‍ഡോ മീറ്ററിന്റെ കണക്ക് പ്രകാരം ഇതുവരെ 4634985 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധമൂലം 155285 പേരാണ് മരിച്ചത്. ബ്രസീലില്‍ 58,000ത്തിധികം പേര്‍ക്കാണ് പുതുതായി കൊവിഡ് സ്ഥിരീകരിച്ചത്.
റഷ്യയില്‍ പുതുതായി 5,000ത്തിലധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. നൂറിലധികം പേര് കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തിട്ടുണ്ട്. ദക്ഷിണാഫ്രിക്കയില്‍ 11,000 ല്‍ അധികം പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. അതേസമയം ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. സംസ്ഥാനങ്ങള്‍ പുറത്ത് വിട്ട കണക്ക് പ്രകാരം രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം ഇന്ന് 16 ലക്ഷം കടക്കാന്‍ സാധ്യതയുണ്ട്. അതേ സമയം രാജ്യത്ത് ഇന്ന് അണ്‍ലോക്ക് രണ്ടാം ഘട്ടം അവസാനിക്കും. അര്‍ദ്ധരാത്രി നിലവില്‍ വരുന്ന അണ്‍ലോക്ക് മൂന്നില്‍ രാത്രി കര്‍ഫ്യൂ പിന്‍വലിച്ചിട്ടുണ്ട്.
Discussion about this post