വാഷിങ്ടണ്‍: പകര്‍ച്ചവ്യാധി വിദഗ്ധന്‍ ആന്തണി ഫൗചിക്കു കൂടുതല്‍ അംഗീകാരം ലഭിക്കുന്നതില്‍ അസംതൃപ്തി പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ‘എന്നെ ആര്‍ക്കും ഇഷ്ടമല്ല’ എന്ന് ട്രംപ് പറഞ്ഞു. തന്റെ വ്യക്തിത്വത്തിന്റെ ഭാഗമായിട്ടാവാം ആര്‍ക്കും തന്നെ ഇഷ്ടമല്ലാത്തത് എന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
വാര്‍ത്താസമ്മേളനത്തിനിടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്. ഭരണകൂടത്തിന്റെ ഭാഗമായി കോവിഡ് നിയന്ത്രണത്തിനായി പ്രവര്‍ത്തിക്കുന്ന പകര്‍ച്ചവ്യാധി വിദഗ്ധനാണ് ആന്തണി ഫൗചി. മലേറിയയ്ക്കുള്ള മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്‍ കോവിഡിനു മരുന്നായി ഉപയോഗിക്കുന്നതിനെ പിന്തുണച്ചതിനെ കുറിച്ചുള്ള ചോദ്യത്തിനു മറുപടിയായാണ് ഫൗചിയെക്കുറിച്ചും ട്രംപ് പരാമര്‍ശിച്ചത്.
ട്രംപ് പിന്തുണച്ചിരുന്ന ഹൈഡ്രോക്സിക്ലോറോക്വിന്‍ ഉപയോഗത്തെ ഫൗചി ഉള്‍പ്പെടെയുള്ളവര്‍ എതിര്‍ത്തിരുന്നു. അടിയന്തരഘട്ടത്തില്‍ ഹൈഡ്രോക്സിക്ലോറോക്വിന്‍ ഉപയോഗിക്കാന്‍ നല്‍കിയിരുന്ന അനുമതി യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന് പിന്‍വലിക്കുകയും ചെയ്തിരുന്നു.
ഇതെല്ലാം ട്രംപിനെ വിഷമത്തിലാക്കി. കോവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ക്ക് ഫൗചി മാത്രമല്ല താനും തന്റെയൊപ്പം പ്രവര്‍ത്തിക്കുന്ന മറ്റുള്ളവരും പ്രശംസ അര്‍ഹിക്കുന്നുണ്ടെന്ന് ട്രംപ് പറഞ്ഞു. ‘എനിക്കൊപ്പം പ്രവര്‍ത്തിക്കുന്ന ആള്‍ക്കു മാത്രം പ്രശംസ. മറ്റാര്‍ക്കുമില്ല. അത് തന്നെ ആര്‍ക്കും ഇഷ്ടമല്ലാത്തതുകൊണ്ടാകാം’ എന്നും ട്രംപ് പരിഭവം പറഞ്ഞു.
കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ ചൈനയില്‍നിന്നുള്ള യാത്രാ നിയന്ത്രണത്തിന്റെ ആവശ്യമില്ലെന്നാണ് ഫൗചി ഉപദേശിച്ചതെന്നും അതു തെറ്റായിരുന്നുവെന്നും ട്രംപ് വിമര്‍ശിച്ചിരുന്നു. നവംബര്‍ മൂന്നിനു നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ജോ ബൈഡനോടു പരാജയപ്പെടുമോ എന്ന് ട്രംപിന് ആശങ്കയുണ്ട്.
Discussion about this post