ലണ്ടന്‍: കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച സംഭവിച്ചിട്ടുണ്ടെന്ന് തെറ്റ് തുറന്ന് പറഞ്ഞ് ബ്രിട്ടണ്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. കഴിഞ്ഞ ദിവസം ബിബിസി ക്ക് നല്‍കിയ അഭിമുഖത്തിലാണ് തുറന്ന് സമ്മതിച്ചത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കുറച്ച്കൂടി കാര്യക്ഷമമാക്കാമായിരുന്നുവെന്ന് കൂടി അദ്ദേഹം അഭിപ്രായപ്പെട്ടു.
വൈറസിന്റെ വ്യാപനം ആദ്യഘട്ടത്തില്‍ തിരിച്ചറിയാന്‍ ആരോഗ്യ മേഖലയ്ക്കോ സര്‍ക്കാരിനോ കഴിഞ്ഞില്ല. വീഴ്ചകളില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ട് കൂടുതല്‍ നടപടികള്‍ സ്വീകരിക്കണം- ബോറിസ് പറയുന്നു. ലോക്ഡൗണ്‍ ആരംഭിക്കാന്‍ വൈകിയോ എന്ന ചോദ്യത്തിന് ലോക്ഡൗണ്‍ വളരെ വൈകിപ്പോയോ എന്നത് സംബന്ധിച്ച് നിരവധി ചോദ്യങ്ങള്‍ വരുന്നുണ്ട്.
തുടക്കത്തില്‍ കൊറോണയെ സംബന്ധിച്ച് ഞങ്ങള്‍ കാണാത്ത ഒരൊറ്റ കാര്യം അത് ആളുകളില്‍ നിന്ന് ആളുകളിലേക്ക് പകരുന്ന തീവ്രതയാണ്. ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ യുകെയില്‍ വൈറസ് വളരെയധികം വ്യാപിച്ചു കഴിഞ്ഞിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
Discussion about this post