അബുദാബി: കൊവിഡിനെ ചെറുത്തു തോല്‍പ്പിച്ച യുഎഇയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തിലെ കലാലയങ്ങളുടെ കൂട്ടായ്മ ‘അകാഫ് ’ കള്‍ച്ചറല്‍ ഫെസ്റ്റ് സംഘടിപ്പിക്കുകയാണ് . യുഎഇ സര്‍ക്കാരിന്റെ നയങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് അക്കാഫ് ഒരുക്കുന്ന കലാമേളയുടെ ഔദ്യോഗികമായ ലോഗോ പ്രകാശനം ചെയ്തു.
സിനിമാ നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി നടന്‍ മിഥുന്‍ രമേശിന് നല്‍കിയാണ് ലോഗോ പ്രകാശനം നടത്തിയത്. അക്കാഫ് ചെയര്‍മാന്‍ ശ്രീ ഷാഹുല്‍ ഹമീദ്, പ്രസിഡന്റ് ചാള്‍സ് പോള്‍, ജനറല്‍ സെക്രട്ടറി വി.എസ്.ബിജു കുമാര്‍, ചീഫ് കോര്‍ഡിനേറ്റര്‍ അനൂപ് അനില്‍ദേവന്‍, ജനറല്‍ കണ്‍വീനര്‍ കോശി ഇടിക്കുള, ജോയിന്റ് സെക്രട്ടറി മനോജ് ഗഢ, അക്കാഫ് കലാമേള ജനറല്‍ കണ്‍വീനര്‍ ജൂലിന്‍ ബെന്‍സി, ജോയിന്റ്. ജന. കണ്‍വീണര്‍മാരായ അന്നു പ്രമോദ്, ശ്രീജ, തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായി.
അക്കാഫ് ഓണ്‍ലൈന്‍ കലാമേളയുടെ രജിസ്‌ട്രേഷന്‍ ജൂലൈ 23 മുതല്‍ ആരംഭിക്കും. യുഎഇയിലെ താമസവിസയുള്ള കേരളത്തിലെ കലാലയത്തില്‍ പഠിച്ചവര്‍ക്കെല്ലാം ഓണ്‍ലൈന്‍ കലാമേളയില്‍ പങ്കെടുക്കാം. ലളിതഗാനം, മിമിക്രി, മോണോആക്ട് തുടങ്ങി 14 ഇനങ്ങളിലാണ് മത്സരം.
അക്കാഫ് ഓണ്‍ലൈന്‍ കലാമേളയില്‍ പങ്കെടുക്കാനുള്ള മാനദണ്ഡങ്ങൾ ഇതൊക്കെയാണ് ;
1. നിങ്ങള്‍ ഇരുപത്തിരണ്ടു വയസ്സ് പൂര്‍ത്തിയായവരും കേരളത്തിലെഏതെങ്കിലും ഒരു കോളേജില്‍ പഠിച്ചവരുമാണോ ?
2. നിങ്ങള്‍ യൂ എ ഇ യിലെ റെസിഡന്‍സ് വിസ ഹോള്‍ഡര്‍ ആണോ ?
ഈ ചോദ്യങ്ങളുടെ ഉത്തരം YES എന്നാണെങ്കില്‍ നിങ്ങള്‍ക്കും ഈ ആഘോഷത്തിന്റെ ഭാഗമാവാം, വിജയിക്കാം.
COMPETITION ITEMS:
1. Light Music – Male & Female (without karoke)
2. Cinema Music – Male & Female (with karoke)
3. Fancy Dress
4. AKCAF King
5. AKCAF Queen
6. Classical Dance
7. Cinematic Dance
8. Mimicry
9. Mono Act
10. Tik Tok
11. Short film / video
12. Poem recitation
13. Elocution
14. Story writing
Discussion about this post