പാരിസ്: ഫ്രാന്‍സിലെ വിഖ്യാതമായ നാന്റസ് കത്തീഡ്രലില്‍ വന്‍തീപിടുത്തം. പടിഞ്ഞാറന്‍ ഫ്രഞ്ച് നഗരമായ നാന്റെസിലുള്ള കത്തീഡ്രലില്‍ ഇന്ന് രാവിലെയാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തീ അണയ്ക്കുന്നതിനായി നൂറോളം അഗ്നിശമനസേനാംഗങ്ങളെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്.
പതിനഞ്ചാം നൂറ്റാണ്ടില്‍ പണികഴിപ്പിച്ച പള്ളിയാണിത്. 1972ലും നാന്റെസ് കത്തീഡ്രലില്‍ തീപിടുത്തമുണ്ടായിരുന്നു. അന്ന് ദേവാലയത്തിന്റെ മേല്‍ക്കൂരയ്ക്ക് കേടുപാടുകള്‍ സംഭവിച്ചു. മൂന്ന് വര്‍ഷത്തോളം അടിച്ചിട്ടാണ് അറ്റകുറ്റപണി പൂര്‍ത്തിയാക്കിയത്. ഗോതിക് ശില്‍പ്പകലയിലുള്ള ഈ കത്തീഡ്രല്‍ 1434ല്‍ ആണ് പണി തുടങ്ങിയത്. 457 വര്‍ഷമെടുത്താണ് ഇതിന്റെ പണി പൂര്‍ത്തിയാക്കിയത്.
പാരീസിലെ നോത്ര ദാം കത്തീഡ്രലില്‍ ഉണ്ടായ വലിയ തീപിടുത്തത്തിന് ഒരു വര്‍ഷത്തിന് ശേഷമാണ് ഇപ്പോല്‍ വീണ്ടും മറ്റൊരു ദേവാലയത്തില്‍ അഗ്നിബാധയുണ്ടായത്.
#Nantes | Courage aux sapeurs-#pompiers du @SDIS44 engagés sur l’#incendie à la cathédrale Saint-Pierre-et-Saint-Paul de #Nantes.
Protéger, secourir et sauver. pic.twitter.com/z8ZaigcI3s— Pompiers de France (@PompiersFR) July 18, 2020
Discussion about this post