സ്പെയിന്: കൊറോണ വൈറസ് ബാധിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്പെയിനില്‍ ഒരു ലക്ഷത്തോളം നീര്‍നായകളെ കൊന്നൊടുക്കാന്‍ ഉത്തരവിട്ടിരിക്കുകയാണ് അധികൃതര്‍. സപെയിനിലെ ഒരു ഫാമിലെ ചില നീര്‍നായകള്‍ക്ക് വ്യാപകമായി കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഉത്തരവ്.
സ്പെയിനിലെ വടക്കു കിഴക്കന്‍ മേഖലയിലെ ഫാമിലാണ് നീര്‍നായകളെ കൊന്നൊടുക്കുന്നത്. രോമത്തിനായി വളര്‍ത്തുന്ന പ്രത്യേക ഇനം നീര്‍നായകളാണിവ. ഫാമിലെ ഒരു ജീവനക്കാരനില്‍ നിന്നും കൊറോണ വൈറസ് നീര്‍നായകളിലെത്തിയതാരിക്കുമെന്നാണ് പ്രാഥമിക നിഗമനം.
Discussion about this post