കോപ്പന്‍ഹേഗന്‍: കൊവിഡ് 19 വില്ലനായതോടെ മൂന്ന് തവണ മാറ്റിവെച്ച വിവാഹം ഒടുവില്‍ തടസങ്ങള്‍ നീങ്ങി ബുധനാഴ്ച നടന്നു. ഡെന്‍മാര്‍ക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡ്റിക്സാണ് വിവാഹിതനായത്. കൊവിഡ്-19 പ്രതിരോധം ഉള്‍പ്പെടെയുള്ള ഭരണത്തിരക്കുകളാല്‍ മൂന്ന് തവണയാണ് വിവാഹം മാറ്റിവെയ്‌ക്കേണ്ടതായി വന്നത്.
സിനിമാസംവിധായകനും ഫോട്ടോഗ്രാഫറുമായ ബോ തെങ് ബര്‍ഗുമായുള്ള മെറ്റെയുടെ വിവാഹം ബുധനാഴ്ചയാണ് നടന്നത്. തെക്കുകിഴക്കന്‍ ഡെന്മാര്‍ക്കിലെ മോയെന്‍ ദ്വീപിലെ മെഡിയവല്‍ മാഗ്ലെബി പള്ളിയായിരുന്നു വിവാഹം നടന്നത്. വിവാഹ വേഷത്തിലുള്ള ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച് മെറ്റെയാണ് ഇക്കാര്യം ലോകത്തെ അറിയിച്ചത്.
ഡെന്‍മാര്‍ക്കിന്റെ ഏറ്റവും പ്രായംകുറഞ്ഞ പ്രധാനമന്ത്രിയായി 2019 ജൂണ്‍ 27-നു തെരഞ്ഞെടുക്കപ്പെട്ട മെറ്റ, തെരഞ്ഞെടുപ്പിന്റെ തിരക്കുകളെത്തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം അവസാനം നിശ്ചയിച്ചിരുന്ന വിവാഹം മാറ്റിവെച്ചത്. പിന്നീട് കൊവിഡ് വ്യാപനവും വിവാഹം മാറ്റിവെക്കുന്നതിന് കാരണമായി. മൂന്നാംതവണ മെറ്റെയ്ക്ക് യൂറോപ്യന്‍ ഉച്ചകോടിയില്‍ പങ്കെടുക്കേണ്ടിവന്നതോടെ വിവാഹം നീളുകയായിരുന്നു. ഈ കാത്തിരിപ്പുകള്‍ക്ക് വിരാമം ഇട്ടുകൊണ്ടാണ് അദ്ദേഹം ബുധനാഴ്ച വിവാഹിതനായത്. മുന്‍ പ്രധാനമന്ത്രി പൗള്‍ നയ്റുപ് റാസ്മുസ്സീന്‍ ഉള്‍പ്പെടെ ക്ഷണിക്കപ്പെട്ട അതിഥികള്‍ മാത്രം പങ്കെടുത്ത വിവാഹം രഹസ്യമായിട്ടാണ് നടത്തിയത്.