ലണ്ടന്‍: അമേരിക്കയ്ക്ക് പിന്നാലെ ചൈനീസ് കമ്പനിയായ ഹുവായിക്ക് വിലക്കേര്‍പ്പെടുത്തി ബ്രിട്ടനും. 5 ജി നെറ്റ് വര്‍ക്കില്‍ നിന്നുമാണ് ഹുവായിയെ വിലക്കിയിരിക്കുന്നത്. 2027 ഓടെ ചൈനീസ് ഹുവായിയുടെ നിലവിലുള്ള ഉപകരണങ്ങള്‍ നീക്കം ചെയ്യുമെന്നും ഈ വര്‍ഷം ഡിസംബര്‍ 31 മുതല്‍ കമ്പനിയില്‍ നിന്ന് പുതിയ ഉപകരണങ്ങള്‍ വാങ്ങുന്നത് നിരോധിക്കുമെന്നും ബോറിസ് ജോണ്‍സണ്‍ സര്‍ക്കാര്‍ അറിയിച്ചു.
ഹുവായ് നിരോധിച്ചാല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ചൈന യുകെയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇതിനു പിന്നാലെയാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. അമേരിക്കയില്‍ നേരത്തെ തന്നെ ഹുവായിക്ക് നിരോധനം എര്‍പ്പെടുത്തിയിരുന്നു. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു ഹുവായിക്ക് അമേരിക്ക നിരോധനം ഏര്‍പ്പെടുത്തിയത്.
യുഎസ് ഉപരോധത്തിന് പിന്നാലെ യുകെയുടെ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ (എന്‍എസ്സി) ഇത് സംബന്ധിച്ച് സാങ്കേതിക അവലോകനം നടത്തിയിരുന്നു. അടുത്ത തെരഞ്ഞെടുപ്പ് നടക്കുമ്പോഴേക്കും യുകെയുടെ 5 ജി നെറ്റ്വര്‍ക്കുകളില്‍ നിന്ന് ഹുവായിയുടെ ഉപകരണങ്ങള്‍ പൂര്‍ണ്ണമായും നീക്കംചെയ്യുന്നതിന് ആവശ്യമായ നടപടികല്‍ നിയമത്തില്‍ നടപ്പാക്കുമെന്ന് ഡിജിറ്റല്‍ സെക്രട്ടറി ഒലിവര്‍ ഡൗഡന്‍ പ്രസ്താവനയിലൂടെ അറിയിച്ചു.