കൊളമ്പോ: ശ്രീലങ്കയിലെ ദേശീയ പാര്‍ക്കുകളൊന്നില്‍ ആന ഇരട്ട കുട്ടിയാനകള്‍ക്ക് ജന്മം നല്‍കി. പതിറ്റാണ്ടുകള്‍ക്കിടയിലാണ് ആദ്യമായാണ് ഇത്തരത്തിലൊരു അപൂര്‍വ്വ പിറവി നടന്നിരിക്കുന്നത്. ശ്രീലങ്കയിലെ മിന്നേറിയ ദേശീയപാര്‍ക്കിലാണ് സംഭവം. നാല് ആഴ്ചയോളം പ്രായം വരുന്ന ഈ ഇരട്ടക്കുട്ടികളെ അമ്മയ്‌ക്കൊപ്പമാണ് ശ്രീലങ്കയിലെ ദേശീയ പാര്‍ക്കുകളിലൊന്നില്‍ വനപാലകര്‍ കണ്ടെത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
ആനകളുടെ പ്രസവത്തില്‍ 1 ശതമാനത്തില്‍ താഴെ മാത്രമാണ് ഇരട്ട കുട്ടികളുണ്ടാകാന്‍ സാധ്യതയുള്ളത്. അതുകൊണ്ട് തന്നെ ഒരു അമ്മയാന രണ്ട് കുട്ടയാനകളെ സംരക്ഷിക്കുന്നതും പാല് നല്‍കുന്നതും അത്ഭുത കാഴ്ച തന്നെയാണെന്ന് വനപാലകരും പറയുന്നു. ആദ്യം മറ്റേതോ ആനയുടെ കുട്ടികളില്‍ ഒന്നിനെ സംരക്ഷിക്കുന്നതാകാം എന്നാണ് കരുതിയത്. എന്നാല്‍ തുടര്‍ന്ന് നടത്തിയ നിരീക്ഷണത്തിലാണ് ഇവ ഇരട്ടക്കുട്ടികളാണെന്ന് വ്യക്തമാവുകയായിരുന്നു.
ഇതാദ്യമായി ശ്രീലങ്കയില്‍ ഇരട്ട ആനക്കുട്ടികള്‍ ഉണ്ടായിരിക്കുന്നു എന്നാണ് ഇവയുടെ ജനനം ലോകത്തെ അറിയിച്ച് കൊണ്ട് വന്യജീവി വകുപ്പ് ഡയറക്ടര്‍ താരകാ പ്രസാദ് ട്വീറ്റ് ചെയ്തത്. നിരീക്ഷണത്തിലൂടെ ഇവ ഇരട്ട ആനക്കുട്ടകള്‍ തന്നെയാണ് എന്ന് വ്യക്തമായശേഷം ഇപ്പോള്‍ ഡിഎന്‍എ ടെസ്റ്റ് കൂടി നടത്താനാണ് ശ്രീലങ്കന്‍ വന്യജീവി വകുപ്പിന്റെ ശ്രമം.
Discussion about this post