കാഠ്മണ്ഡു: അതിര്‍ത്തി പ്രശ്നത്തെ തുടര്‍ന്ന് ഇന്ത്യയും നേപ്പാളും തമ്മില്‍ അസ്വാരസ്യങ്ങള്‍ കത്തിനില്‍ക്കെ പുതിയ വാദവുമായി നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലി. യഥാര്‍ത്ഥത്തില്‍ ഉള്ള അയോധ്യ കിടക്കുന്നത് നേപ്പാളില്‍ ആണെന്നും ശ്രീരാമന് നേപ്പാളിയാണെന്ന് കെപി ശര്‍മ പറയുന്നു. ഇതിനു പുറമെ, ശ്രീരാമന് ഇന്ത്യക്കാരനല്ല നേപ്പാളിയാണെന്നും അദ്ദേഹം അവകാശപ്പെടുന്നു.
Real Ayodhya lies in Nepal, not in India. Lord Ram is Nepali not Indian: Nepali media quotes Nepal Prime Minister KP Sharma Oli (file pic) pic.twitter.com/k3CcN8jjGV
— ANI (@ANI) July 13, 2020
കഴിഞ്ഞ മെയ് 8 ന് ലിപുലേഖ് പാസും ഉത്തരാഖണ്ഡിലെ ധര്‍ചുലയും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തതിനു പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തത്. ഈ സാഹചര്യത്തിലാണ് കെപി ശര്‍മയുടെ പുതിയ വാദം.
Discussion about this post