ജോഹന്നാസ്ബര്‍ഗ്: കൊവിഡ് രോഗികളില്‍ വന്‍ വര്‍ധനവ് വരുന്നതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്ത് വീണ്ടും മദ്യനിരോധനം ഏര്‍പ്പെടുത്തുന്നതായി ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസെ. മദ്യശാല തുറക്കുന്നതോടെ ജനം കൂട്ടമായി എത്തും എന്ന സാഹചര്യം കണക്കിലെടുത്താണ് വീണ്ടും മദ്യനിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ജൂണില്‍ മദ്യവില്‍പ്പനയും വിതരണവും പുനഃസ്ഥാപിച്ചതുമുതല് ആശുപത്രികളിലെ ട്രോമ എമര്‍ജന്‍സി വാര്‍ഡുകളില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചുവെന്നും അദ്ദേഹം പറയുന്നു. അതേസമയം വരും മാസങ്ങളില്‍ കൊവിഡ് രോഗികളുടെ എണ്ണം ഏറ്റവും ഉയര്‍ന്ന നിലയിലെത്തുമെന്നും ആ സമയം ആശുപത്രി കിടക്കകളുടെയും ഓക്്സിജന്റെയും കുറവ് ഉണ്ടാകുമെന്ന് ഉന്നത ആരോഗ്യ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയതായും പ്രസിഡന്റ് വ്യക്തമാക്കി.
കൊവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ നേരത്തെ തന്നെ രാജ്യത്തുടനീളം രാത്രി കാല കര്‍ഫ്യൂവും ട്രാഫിക് നിയന്ത്രണവും ഏര്‍പ്പെടുത്തിയിരുന്നു. അതോടൊപ്പം പൊതുയിടങ്ങളില്‍ മാസ്ക് നിര്‍ബന്ധമാക്കുകയും ചെയ്തിരുന്നു. നിലവില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കേസുകളുടെ അടിസ്ഥാനത്തില്‍ ലോകത്തെ ഏറ്റവും വലിയ കൊവിഡ് 19 കേന്ദ്രങ്ങളിലൊന്നായി ദക്ഷിണാഫ്രിക്ക മാറുമെന്ന് ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റി റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നുണ്ട്.
ഒറ്റ ദിവസം 10000 ലധികം കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. നിലവില്‍ സ്ഥിരീകരിച്ച കേസുകളില്‍ 40 ശതമാനത്തിന്റെയും ഉറവിടം ദക്ഷിണാഫ്രിക്കയാണ്. ഒരു ദിവസം 4,079 മരണങ്ങള് വരെ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതില്‍ തന്നെ 25 ശതമാനവും കഴിഞ്ഞ ആഴ്ചയില്‍ സംഭവിച്ചതായിരുന്നുവെന്ന് റമാഫോസ പറയുന്നു. രാജ്യത്ത് രോഗം പടരുന്നത് തടയാനായി നിശാ പാര്‍ട്ടികളും ശവസംസ്കാരങ്ങളും ഉള്‍പ്പെടെയുള്ള സാമൂഹിക ഒത്തുചേരലുകള്‍ കര്‍ശനമായി നിരോധിച്ചിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.
Discussion about this post