മകളുടെ പേരും ആദ്യ ചിത്രവും പങ്കുവെച്ച് ലോകത്തിലെ വേഗരാജാവ് ഉസൈന്‍ ബോള്‍ട്ട്. ട്വിറ്ററിലൂടെയാണ് താരം മകളുടെ ചിത്രം പങ്കുവെച്ചത്. ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ നിറയുന്നതും ബോള്‍ട്ടിന്റെ കുഞ്ഞു പൈതല്‍ തന്നെയാണ്.
തന്റെ പങ്കാളിയായ കാസി ബെന്നറ്റിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുകൊണ്ടാണ് കാസിയുടെയും കുഞ്ഞിന്റെയും ചിത്രങ്ങള്‍ ഉസൈന്‍ ബോള്‍ട്ട് ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. ജൂണ്‍ പതിനാലിനായിരുന്നു മകളുടെ ജനനം. ഒളിമ്പിയ ലൈറ്റനിങ് എന്നാണ് കുഞ്ഞിന് പേര് നല്‍കിയിരിക്കുന്നതെന്ന് താരം അറിയിച്ചു.
Girl Dad #OlympiaLightningBolt pic.twitter.com/LLlQMAaTvH
— Usain St. Leo Bolt (@usainbolt) July 7, 2020
‘I want to wish my gf @kasi__b a happy birthday’ ഉസൈന്‍ ബോള്‍ട്ട് ട്വിറ്ററില്‍ കുറിച്ചു. ‘നമ്മുടെ ഈ മനോഹരമായ ദിനം നിനക്കൊപ്പം ചെലവഴിക്കണം, എനിക്ക് മറ്റൊന്നും വേണ്ട നീ എപ്പോഴും സന്തോഷവതിയായിരുന്നാല് മതി. നിന്റെ മുഖത്തെ പുഞ്ചിരി കാത്തു സൂക്ഷിക്കാന്‍ ഞാന്‍ എനിക്കാവുന്ന അത്രയും പരിശ്രമിക്കും. ഒളിമ്പിയ ലൈറ്റനിങിനൊപ്പം നമ്മുടെ ജീവിതത്തിലെ പുതിയൊരു അദ്ധ്യായം തുടങ്ങുകയാണ്.’താരം കുറിക്കുന്നു. മകളുടെ ചിത്രങ്ങള്‍ക്കൊപ്പം ഗേള്‍ ഡാഡ് എന്നാണ് ഉസൈന്‍ ബോള്‍ട്ട് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.
I want to wish my gf @kasi__b a happy birthday. I get to spend ur special day with u. I want nothing but happiness for u & will continue to doing my best keeping a smile on ur face. We have started a new chapter together with our daughter Olympia Lightning Bolt ⚡️🎉🎊💫 pic.twitter.com/FhlwdaF2Zx
— Usain St. Leo Bolt (@usainbolt) July 7, 2020