വത്തിക്കാന്‍: സ്വവര്‍ഗ്ഗ ലൈംഗിക താല്‍പ്പര്യങ്ങളുള്ള പുരോഹിതര്‍ ക്രൈസ്തവ ഗണത്തില്‍ ചേരുന്നവരല്ലെന്നും ഇത്തരത്തില്‍ ജീവിതം നയിക്കുന്നവര്‍ ഇരട്ട മുഖം ഒഴിവാക്കി പുരോഹിത വസ്ത്രം ഉപേക്ഷിക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പ.
ഫ്രാന്‍സിസ് മാര്‍പ്പാപ്പയുമായി സ്പാനിഷ് പുരോഹിതന്‍ ഫെര്‍ണാണ്ടോ പ്രാഡോ നടത്തിയ ദീര്‍ഘ അഭിമുഖം പ്രസിദ്ധീകരിച്ച ‘ദ സ്ട്രങ്ത് ഓഫ് വോക്കേഷന്‍’ എന്ന പുസ്തകത്തിലാണ് മാര്‍പ്പാപ്പ തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
ഇന്നത്തെ സമൂഹത്തില്‍ പുരോഹിതന്‍/സന്യാസി ജീവിതത്തിന്റെ വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് മാര്‍പ്പാപ്പ നിലപാട് വ്യക്തമാക്കുന്നത് എന്ന് റോയിട്ടേര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നു. മതപരമായ ജീവിതം തെരഞ്ഞെടുക്കുന്നവരുടെ തെരഞ്ഞെടുപ്പ് കൂടുതല്‍ കടുപ്പമേറിയതാക്കണമെന്നും, തങ്ങളുടെ പരിശുദ്ധി കാത്തുസൂക്ഷിക്കാന്‍ കഴിയാത്തവര്‍ പുരോഹിത വസ്ത്രം ഉപേക്ഷിക്കണമെന്നും മാര്‍പാപ്പ നേരത്തെ പറഞ്ഞിരുന്നു.