റിയോ ഡി ജനീറ: ബ്രസീല്‍ പ്രസിഡന്റ് ജൈര്‍ ബോല്‍സനാരോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കടുത്ത പനിയെ തുടര്‍ന്നാണ് ഇദ്ദേഹത്തിന് പരിശോധന നടത്തിയത്. നാല് തവണ കൊവിഡ് ടെസ്റ്റ് നടത്തിയ ബോല്‍സനാരോയ്ക്ക് അവസാന ടെസ്റ്റിലാണ് കൊവിഡ് സ്ഥിരീകരിച്ചത്.
കൊവിഡിനെ ചെറിയ പനിയെന്നാണ് ബോല്‍സനാരോ വിശേഷിപ്പിച്ചിരുന്നത്. കൂടാതെ സാമ്പത്തിക വ്യവസ്ഥയെ ബാധിക്കുമെന്ന് പറഞ്ഞ് ലോക്ക് ഡൗണും ബോല്‍സനാരോ പിന്‍വലിച്ചിരുന്നു.
ചികിത്സയുടെ ഭാഗമായി ഹൈഡ്രോക്സി ക്ലോറോക്വിന് ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post