ജനീവ: ലോകം ഒന്നടങ്കം പടര്‍ന്ന് പിടിച്ച കൊറോണ വൈറസ് ഇപ്പോള്‍ എല്ലായിടത്തുമുണ്ടെന്നും മാസ്ക് നിര്‍ബന്ധമായും ധരിക്കണമെന്നും മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് ലോകാരോഗ്യ സംഘടന. വിമാനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ നിര്‍ബന്ധമായും മാസ്കും ധരിക്കണമെന്നും പ്രത്യേകം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ചില രാജ്യങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. ഈ വൈറസ് വ്യാപകമായി ഉണ്ടെന്ന കാര്യം ജനങ്ങള്‍ യാത്ര ചെയ്യുമ്പോള്‍ വളരെ ഗൗരവപൂര്‍വ്വം മനസിലാക്കണമെന്നും ലോകാരോഗ്യ സംഘടന വക്താവ് മാര്‍ഗരറ്റ് ഹാരിസ് പറയുന്നു. യാത്രാമാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുതുക്കുമെന്ന് ലോകാരോഗ്യ സംഘടന കഴിഞ്ഞ മാസം പറഞ്ഞിരുന്നുവെങ്കിലും അവ പുറത്തുവിട്ടിരുന്നില്ല.
നേരത്തെ പുറത്തുവിട്ട മാര്‍ഗ നിര്‍ദ്ദേശത്തില്‍ സാമൂഹ്യ അകലം പാലിക്കുക, കൈകള്‍ കഴുക, കണ്ണുകള്‍, വായ്, മൂക്ക് എന്നിവിടങ്ങളില്‍ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക എന്നിവയായിരുന്നു പ്രധാനമായും നല്‍കിയിരുന്ന നിര്‍ദേശം. പിന്നാലെ വിമാനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ സാമൂഹ്യ അകലം പാലിക്കാന്‍ സാഹചര്യമില്ലെന്നും അതിനാല്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കുകയായിരുന്നു.
Discussion about this post