ശ്രീനഗര്‍: പുതിയ തന്ത്രമുറകളുമായി പാകിസ്താന് ആസ്ഥാനമായുള്ള ഭീകര സംഘടനകള്‍ വീണ്ടും സജീവമാകുന്നു. ഇത്തവണ ലക്ഷ്യം യുവാക്കള്‍. യുവാക്കളെ ആകര്‍ഷിച്ച് വശത്താക്കാന്‍ പെണ്കെണിയുമായാണ് ഭീകരന്മാര് എത്തുന്നത്.
ആയുധങ്ങള്‍ കടത്തുന്നതിനും നുഴഞ്ഞുകയറ്റക്കാരായ ഭീകരര്‍ക്കു വഴികാട്ടിയാകാനും ഇത്തരം യുവാക്കളെ ഉപയോഗിക്കുന്നതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഈ കണ്ണിയില്‍ പെട്ട സെയ്ദ് ഷാദിയയെ സുരക്ഷാസേന പിടികൂടിയിരുന്നു. ഈ യുവാക്കള്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്യുന്നതാണ് സ്ത്രീകളുടെ കടമ.
ബന്ദിപ്പുരയില്‍ നിന്നാണു യുവതി പിടിയിലായത്. ഇവര്‍ക്ക് ഫേസ്ബുക്കിലും ഇന്‍സ്റ്റഗ്രാമിലും ഒട്ടേറെ അക്കൗണ്ടുകളുണ്ടെന്ന് വ്യക്തമായി. താഴ്വരയിലെ യുവാക്കള്‍ ഇവ പിന്തുടരുന്നുണ്ട്. യുവാക്കളുമായി സ്ഥിരമായി ആശയവിനിമയം നടത്തുന്ന ഇവര്‍ പ്രലോഭനങ്ങളിലൂടെ അവരെ വശത്താക്കുന്നതായി കണ്ടെത്തി.
Discussion about this post