വാഷിങ്ടണ്‍: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നന്ദി അറിയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. 244ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന അമേരിക്കയ്ക്ക് മോഡി ആശംസകള്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡൊണാള്‍ഡ് ട്രംപ് മോഡിക്ക് നന്ദിയറിയിച്ച് രംഗത്തെത്തിയത്.
ട്വിറ്ററിലൂടെയായിരുന്നു മോഡി അമേരിക്കയ്ക്ക് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്നത്. ‘യുഎസ്സിന്റെ 244ാം സ്വാതന്ത്ര്യദിനത്തില്‍ രാജ്യത്തെ ജനങ്ങള്‍ക്കും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനും ആശംസയറിയിക്കുന്നു.” എന്നായിരുന്നു മോഡി ട്വിറ്ററില്‍ കുറിച്ചത്.
‘ഈ ദിനം ആഘോഷിക്കുന്ന വേളയില്‍ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന നിലയില്‍ ഞങ്ങള്‍ സ്വാതന്ത്ര്യത്തെ വിലമതിക്കുന്നു’എന്നും മോഡി ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പിലൂടെ പറഞ്ഞു. വൈറ്റ് ഹൗസിനെ ടാഗ് ചെയ്തുകൊണ്ടായിരുന്നു മോഡി ട്വീറ്റ് ചെയ്തത്.
ഇതിന് പിന്നാലെയാണ് മോഡിക്ക് നന്ദിയര്‍പ്പിച്ച് ട്രംപ് രംഗത്തെത്തിയത്. ഇതിനുള്ള മറുപടി ട്വീറ്റിലാണ് ട്രംപ് ഇന്ത്യയോടുള്ള സ്നേഹം പ്രകടിപ്പിച്ചത്. ‘നന്ദി സുഹൃത്തെ, അമേരിക്ക ഇന്ത്യയെ സ്നേഹിക്കുന്നു’ എന്നായിരുന്നു ട്രംപിന്റെ മറുപടി ട്വീറ്റ്.
Discussion about this post