വാഷിങ്ടണ്‍: കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ചൈനയിലെ വുഹാന്‍ നിന്ന് പുറത്തുചാടി ലോകം മുഴുവന്‍ പടര്‍ന്നുപിടിച്ചിരിക്കന്ന കൊവിഡ് 19 മഹാമാരിയെ പിടിച്ചുകെട്ടാനാകാതെ ലോകം. 185 രാജ്യങ്ങളിലോളമാണ് വൈറസ് ഇതിനോടകം പര്ന്നുപിടിച്ചിരിക്കുന്നത്. ഇപ്പോഴിതാ ആഗോളതലത്തില്‍ വൈറസ് ബാധിതരുടെ എണ്ണം ഒരുകോടി കടന്നിരിക്കുകയാണ്. വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം അഞ്ച് ലക്ഷവും കടന്നു.
ലോകം കൊവിഡ് 19 വൈറസിന്റെ പിടിയിലായിട്ട് 184 ദിവസം പിന്നിട്ടിരിക്കുകയാണ്. അനുദിനം വൈറസിന്റെ വ്യാപനം വര്‍ധിക്കുകയല്ലാതെ ഒരു കുറവും ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് ലോകരോഗ്യ സംഘടന വ്യക്തമാക്കിയത്.
വൈറസ് ബാധ ഏറ്റവും രൂക്ഷമായി ബാധിച്ചത് അമേരിക്കയെയാണ്. 25 ലക്ഷത്തിലധികം പേര്‍ക്കാണ് യുഎസില്‍ രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധമൂലം ഇതിനോടകം 1.28 ലക്ഷം പേരാണ് ഇവിടെ മരിച്ചത്. രണ്ടാം സ്ഥാനത്തുള്ളത് തെക്കേ അമേരിക്കന്‍ രാജ്യമായ ബ്രസീലാണ്. ഇവിടെ 13.15 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 57,103 പേരാണ് വൈറസ് ബാധമൂലം ഇതിനോടകം മരിച്ചത്.
മൂന്നാം സ്ഥാനത്തുള്ള റഷ്യയില്‍ 6.27 ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേ സമയം ദിനംപ്രതിയുള്ള രോഗികളുടെ വര്‍ധനവിലും മരണത്തിലും റഷ്യയേക്കാള്‍ മുന്നിലാണ് ഇന്ത്യ എന്നത് ആശങ്ക പരത്തുന്നുണ്ട്. വൈറസ് ബാധമൂലം ഒമ്പതിനായിരത്തോളം പേരാണ് റഷ്യയില്‍ മരിച്ചത്. എന്നാല്‍ ഇന്ത്യയില്‍ വൈറസ് ബാധമൂലം ഇതിനോടകം 15,000ത്തിലധികം പേരാണ് മരിച്ചത്.
Discussion about this post