വാഷിങ്ടണ്‍: കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ചൈനയിലെ വുഹാന്‍ നിന്ന് പുറത്തുചാടി ലോകം മുഴുവന്‍ പടര്‍ന്നുപിടിച്ചിരിക്കുകയാണ് കൊവിഡ് 19. 185 രാജ്യങ്ങളിലോളമാണ് വൈറസ് ഇതിനോടകം പര്ന്നുപിടിച്ചിരിക്കുന്നത്. ഇപ്പോഴിതാ ആഗോളതലത്തില്‍ വൈറസ് ബാധിതരുടെ എണ്ണം ഒരുകോടിയിലേക്ക് കടക്കുകയാണ്. മരണസംഖ്യ അഞ്ചുലക്ഷത്തിലേക്കും കടക്കുന്നു.
വൈറസ് ഏറ്റവും രൂക്ഷമായി ബാധിച്ചത് അമേരിക്കയെയാണ്. ഇവിടെ 25,06,370 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധമൂലം ഇതുവരെ 1,26,839 പേരാണ് മരിച്ചത്. അതേസമയം യുഎസില്‍ വൈറസ് ബാധിതരുടെ എണ്ണം ഇപ്പോള്‍ ഉള്ളതിനേക്കാള്‍ പത്തിരട്ടിയാകാന്‍ സാധ്യതയുണ്ടെന്നാണ് സെന്റര്‍ ഫോര്‍ ഡിസീസ് കണ്ട്രോളിന്റെ (സിഡിസി) മുന്നറിയിപ്പ്.
ബ്രസീലാണ് രോഗികളുടെ എണ്ണത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്. ഇവിടെ 12 ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 55,000 പേരാണ് മരിച്ചത്. റഷ്യയില്‍ ആറുലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പാകിസ്താന് അടക്കം എട്ടുരാജ്യങ്ങളില്‍ ഒരു ലക്ഷത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
Discussion about this post