ന്യൂഡല്‍ഹി: പ്രതിഷേധം ശക്തമായതോടെ ഫെയര്‍ ആന്റ് ലവ്‌ലി ഉത്പന്നങ്ങളുടെ പേരിലുള്ള ‘ഫെയര്‍’ എടുത്തുകളയാനൊരുങ്ങി യൂണിലിവര്‍ കമ്പനി. യൂണിലിവറിന്റെ സ്‌കിന്‍ ക്രീമിലെ ‘ഫെയര്‍’ എന്ന വാക്ക് ഇനി ഉപയോഗിക്കില്ലെന്നാണ് യൂണിലിവര്‍ കമ്പനി അറിയിച്ചത്.
ട്വിറ്ററിലൂടെയാണ് കമ്പനി ഇക്കാര്യം അറിയിച്ചത്. യൂണിലിവറിന്റെ കോസ്‌മെറ്റിക് ഉത്പന്നങ്ങള്‍ തൊലി നിറം വെളുപ്പിക്കാന്‍ സഹായിക്കുന്നുവെന്ന് അവകാശ വാദം ഉന്നയിച്ചിരുന്നു. എന്നാല്‍ ഇതിനെതിരെ വലിയ പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്. ഇതിന് പിന്നാലെയാണ് പേരില്‍ മാറ്റം കൊണ്ടുവരാന്‍ കമ്പനി തീരുമാനിച്ചത്.
യൂണിലിവറിന്റെ ഇന്ത്യന്‍ കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ തൊലിനിറത്തെക്കുറിച്ച് പരാമര്‍ശങ്ങളുള്ള ഉത്പന്നങ്ങള്‍ക്കെതിരേ ഇതിന് മുമ്പും പ്രതിഷേധമുയര്‍ന്നിരുന്നു. എന്നാല്‍ അടുത്ത കാലത്തായി അമേരിക്കയില്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് നേരെയുണ്ടായ പോലീസ് വെടിവെപ്പും മറ്റും വിഷയം വീണ്ടും ചര്‍ച്ചകളിലേക്ക് എത്തിച്ചു.
പ്രതിഷേധം ശക്തമായതോടെ യൂണിലിവറിന്റെ സ്‌കിന്‍ ക്രീമിലെ ‘ഫെയര്‍’ എന്ന വാക്ക് ഇനി ഉപയോഗിക്കില്ലെന്നാണ് യൂണിലിവര്‍ കമ്പനി അറിയിച്ചത്. റഗുലേറ്ററി അതോറിറ്റിയുടെ അംഗീകാരത്തിനുശേഷമേ പുതിയ പേരിന്റെ പ്രഖ്യാപനമുണ്ടാവൂ.
വാക്കുകളുടെ ഉപയോഗത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് കമ്പനി ആലോചക്കുന്നത്. സ്‌കിന്‍ ലൈറ്റനിങ്ങ് സ്‌കിന്‍ വൈറ്റനിങ് എന്ന വാക്കുകള്‍ക്ക് പകരം സ്‌കിന്‍ റജുവിനേഷന്‍, സ്‌കിന്‍ വൈറ്റാലിറ്റി എന്ന വാക്കുകള്‍ ഉത്പന്നത്തിന്റെ ഗുണഗണങ്ങളില്‍ ഉപയോഗിക്കുന്നതിനെ കുറിച്ചുള്ള ആലോചനകള്‍ കമ്പനിയില്‍ നടക്കുന്നുണ്ട്. ദക്ഷിണേഷ്യയിലാണ് കമ്പനിയുടെ ഫെയര്‍നെസ്സ് ഉത്പന്നങ്ങള്‍ക്ക് കൂടുതലും ഉപഭോക്താക്കളുള്ളത്.
We’re committed to a skin care portfolio that's inclusive of all skin tones, celebrating the diversity of beauty. That’s why we’re removing the words ‘fairness’, ‘whitening’ & ‘lightening’ from products, and changing the Fair & Lovely brand name.https://t.co/W3tHn6dHqE
— Unilever #StaySafe (@Unilever) June 25, 2020
Discussion about this post