വാഷിങ്ടൺ: യുഎസ് പ്രസിഡന്റെ ഡൊണആൾഡ് ട്രംപിന്റെ പ്രവർത്തികൾക്ക് എതിരെ മുൻപ്രസിഡന്റെ ബരാക്ക് ഒബാമ. അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് കനത്ത പരാജയം നേരിടുമെന്ന് ഒബാമ മുന്നറിയിപ്പ് നൽകി.
രാജ്യത്തെ നിലവിലെ പ്രശ്‌നങ്ങൾ പരിഹരിക്കാനും രാജ്യത്തെ സാധാരണ നിലയിലേക്ക് എത്തിക്കാനും ജോ ബൈഡനെക്കാൾ മറ്റൊരാൾക്കും സാധിക്കില്ലെന്നും ഒബാമ അഭിപ്രായപ്പെട്ടു. കുത്തഴിഞ്ഞ ഭരണത്തിനെതിരെ രാജ്യമെമ്പാടും യുവതലമുറക്കിടയിൽ വലിയൊരു ഉണർവ്വാണ് ഉണ്ടായത്. അത് ഉണ്ടാക്കുന്ന ശുഭാപ്തി വിശ്വാസം വളരെ വലുതാണ് ഓബാമ വ്യക്തമാക്കി.
അതേസമംയം, അമേരിക്കയിൽ രാഷ്ട്രീയ മാറ്റം ആവശ്യമാണെന്ന് ജോ ബൈഡനും അഭിപ്രായപ്പെട്ടു. ലോകനേതാക്കൾക്ക് ട്രംപിനോട് അതൃപ്തിയുള്ളതായും അദ്ദേഹം കുറ്റപ്പെടുത്തി.
കൊവിഡ് പ്രതിരോധം പാളിയ സംഭവത്തിലും കറുത്തവർഗ്ഗക്കാർക്ക് എതിരായ അതിക്രമങ്ങൾ വർധിച്ചതിലും ട്രംപിനെതിരെ ജനങ്ങൾ കടുത്ത അമർഷത്തിലാണ് എന്നാണ് റിപ്പോർട്ടുകൾ.