മെക്സിക്കോ സിറ്റി: മെക്‌സിക്കോയില്‍ ശക്തമായ ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് മെക്സിക്കോയുടെ ദക്ഷിണ മധ്യ മേഖലകളില്‍ ഉണ്ടായത്. അതേസമയം ഭൂചലനത്തില്‍ ആറ് പേര്‍ മരിച്ചതായാണ് പ്രാഥമിക വിവരം.
കഴിഞ്ഞ ദിവസം പ്രാദേശിക സമയം രാവിലെ 10.30 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഓവാക്സാക്ക സംസ്ഥാനത്താണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് യുഎസ് ജിയോളജിക് സര്‍വേ വ്യക്തമാക്കിയത്.
ഭൂചലനത്തെ തുടര്‍ന്ന് വീടുകളും കെട്ടിടങ്ങളും കുലുങ്ങുന്നതിന്റെയും ജനങ്ങള്‍ പരിഭ്രാന്തരായി ഇറങ്ങി ഓടുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.
#MexicoCityEarthquake: A powerful 7.4 magnitude earthquake swayed buildings in Mexico City, killing at least 5 people and sending thousands fleeing into the streets.
More via @business: https://t.co/kjKdsKFS8f pic.twitter.com/gunIx6Akut
— Bloomberg QuickTake (@QuickTake) June 24, 2020
Discussion about this post