ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 93 ലക്ഷം കവിഞ്ഞു. ഇതുവരെ 93 ലക്ഷത്തി 41000ത്തിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം നാല് ലക്ഷത്തി 78,000 കടന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ ബ്രസീലില്‍ വൈറസ് ബാധമൂലം ആയിരത്തിലധികം പേരാണ് മരിച്ചത്. ഇതോടെ വൈറസ് ബാധമൂലം ഇവിടെ മരിച്ചവരുടെ എണ്ണം 52,000 കടന്നു. രാജ്യത്ത് ഇതിനോടകം 11 ലക്ഷത്തി 51,000 അധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.
ദക്ഷിണാഫ്രിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 4500ല്‍ അധികം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോ വൈറസ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞിഞു. അതേസമയം ജൂലൈ നാല് മുതല്‍ ബ്രിട്ടനില്‍ ജനജീവിതം സാധാരണ നിലയിലേക്കാകുമെന്നും സാമൂഹിക അകലം രണ്ടു മീറ്ററില്‍ നിന്നും ഒരു മീറ്ററായി കുറയ്ക്കുമെന്നുമാണ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് പറഞ്ഞത്.
Discussion about this post