മനില: ഫിലിപ്പീന്ഡസില് മത്സ്യതൊഴിലാളികള്‍ക്ക് ഭീഷണിയായ നരഭോജി മുതല ഒടുവില്‍ പിടിയിലായി. പാരിസ്ഥിതിക അതോറിറ്റിയാണ് മുതലയെ പിടികൂടിയത്. ബലാബാക്ക് ട്വീപില്‍ ഒരു മത്സ്യത്തൊഴിലാളിയെ മുതല കൊലപ്പെടുത്തി ഭക്ഷിച്ചതിന് പിന്നാലെയാണ് ഇതിനെ പിടികൂടിയത്. 15.6 അടി നീളവും 500 കി.ഗ്രാമോളം ഭാരവും ഉണ്ട് മുതലയ്ക്ക്.
പല്‍വാന്‍ കൗണ്‍സില്‍ ഫോര്‍ സസ്റ്റൈനബിള്‍ ഡെവലപ്മെന്റ് അധികാരികള്‍ എത്തിയാണ് മുതലയെ കെണിയിലാക്കുകയായിരുന്നു. ശനിയാഴ്ച്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് മുതല കെണിയിലായത്. വനംവകുപ്പ് അധികൃതരും സഹായത്തിന് എത്തിയിരുന്നു. മുതലയെ പിടികൂടി പ്യുയെര്‍ട്ടോ പ്നിന്‍സെസാ നഗരത്തില്‍ വന്യജീവി സങ്കേതത്തില്‍ എത്തിച്ചു. നവംബര്‍ 28 ബുധനാഴ്ച്ചയാണ് 33കാരനായ കോര്‍ണെലിയോ ബൊണെറ്റെ എന്ന മത്സ്യത്തൊഴിലാളിയുടെ ശരീരഭാഗങ്ങല്‍ കണ്ടെടുത്തത്.
മത്സ്യബന്ധനത്തിന് പോയ ഇദ്ദേഹത്തിന്റെ രണ്ട് കൈയും കാലുകളും മൃതദേഹത്തില്‍ നിന്നും നഷ്ടപ്പെട്ട നിലയിലായിരുന്നു. മൃതദേഹത്തില്‍ മുഴുവനും മുതല കടിച്ച പാടുകളും ഉണ്ടായിരുന്നു. കുട്ടികളെ ഉള്‍പ്പടെ മുതല ആക്രമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുതലയെ പിടികൂടാന്‍ തീരുമാനം ആയത്.
Discussion about this post