വാഷിങ്ടണ്‍: ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം അനുദിനം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 1.83 ലക്ഷം പേര്‍ക്കാണ്. ലോകാരോഗ്യ സംഘടനയാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ലോകത്ത് 1.83 ലക്ഷം പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചെന്ന് കണക്ക് പുറത്തുവിട്ടത്. കൊവിഡ് പൊട്ടിപ്പുറപ്പെട്ട ശേഷം ഇതുവരെ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനയാണിത്.
അതേസമയം ആഗോളതലത്തില്‍ കൊവിഡ് വൈറസ് ബാധിതരുടെ എണ്ണം 89,27,195 ആയെന്നാണ് ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇതുവരെ 4,67,636 പേരാണ് വൈറസ് ബാധമൂലം മരിച്ചത്.
വൈറസ് ഏറ്റവും രൂക്ഷമായി ബാധിച്ചത് അമേരിക്കയെയാണ്. 22,78,588 പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. 1,19,967 പേരാണ് വൈറസ് ബാധമൂലം ഇവിടെ മരിച്ചത്. രണ്ടാംസ്ഥാനത്തുള്ള ബ്രസീലില്‍ കഴിഞ്ഞ ദിവസം മാത്രം അര ലക്ഷത്തിലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 10,83,341 ആയി. 50,591 പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്. റഷ്യയില്‍ ഇതുവരെ 5,83,879 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.
Discussion about this post