കൊവിഡ് 19; കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചത് ഒന്നര ലക്ഷത്തോളം പേര്‍ക്ക്, ആഗോളതലത്തില്‍ വൈറസ് ബാധിതരുടെ എണ്ണം 89 ലക്ഷം കവിഞ്ഞു, മരണം 4.66 ലക്ഷം കടന്നു

വാഷിങ്ടണ്‍: ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 89 ലക്ഷം കവിഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒന്നര ലക്ഷത്തോളം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ നാലായിരത്തോളം മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 4.66 ലക്ഷം കടന്നു. നിലവില്‍ 37.07 ലക്ഷത്തോളം രോഗികളാണ് ചികിത്സയിലുള്ളത്. ഇതില്‍ 55000ത്തോളം പേരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്.

കൊവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച അമേരിക്കയില്‍ വൈറസ് ബാധിതരുടെ എണ്ണം 23 ലക്ഷം കവിഞ്ഞു. 1,21,979 പേരാണ് വൈറസ് ബാധമൂലം ഇവിടെ മരിച്ചത്. അമേരിക്ക കഴിഞ്ഞാല്‍ വൈറസ് രൂക്ഷമായി ബാധിച്ചത് ബ്രസീലിലാണ്.

ബ്രസീലില്‍ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം അരലക്ഷം കവിഞ്ഞു. 10.70 ലക്ഷം പേര്‍ക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. റഷ്യയില്‍ മരണം 8000 കടന്നു. രോഗികളുടെ എണ്ണം ആറ് ലക്ഷത്തിലേക്ക് അടുക്കുകയാണ്. പെറുവിലും കൊവിഡ് വൈറസ് വ്യാപിക്കുകയാണ്. ഇവിടെ വൈറസ് ബാധിതരുടെ എണ്ണം രണ്ടര ലക്ഷം കടന്നു. അതേസമയം ബ്രിട്ടണിലും സ്പെയ്നിലും ഇറ്റലിയിലും ജര്‍മനിയിലും പുതിയ കൊവിഡ് രോഗികള്‍ കുറവാണ്.

Exit mobile version