വാഷിംഗ്ടണ്‍: ഇറാന് ആണവ മിസൈല്‍ പരീക്ഷണം നടത്തിയതിനെ ശക്തമായി അപലപിച്ച് അമേരിക്ക.യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പുറപ്പെടുവിച്ചിട്ടുള്ള നിര്‍ദേശങ്ങളെ പാടെ അവഗണിക്കുകയാണ് ഇറാന് ചെയ്തതെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. യൂറോപ്പിന്റെ വിവിധ ഭാഗങ്ങളെ തകര്‍ക്കാന്‍ ശേഷിയുള്ള മീഡിയം റേഞ്ച് ബാലസ്റ്റിക് മിസൈലാണ് ഇറാന് പരീക്ഷിച്ചത്.
ഇറാന് ആണവായുധം നിര്‍മിക്കാനോ പരീക്ഷിക്കാനോ പാടില്ലെന്ന് യുഎന്‍ സുരക്ഷാ സമിതി 2231ാം പ്രമേയത്തിലൂടെ നിര്‍ദേശം നല്‍കിയിരുന്നു.ഇതിന്റെ ലംഘനമാണ് നടന്നതെന്നും പോംപിയോ കുറ്റപ്പെടുത്തി.ഇതുമായി ബന്ധപ്പെട്ട മറ്റ് പ്രവര്‍ത്തനങ്ങള്‍ ഉടന്‍ നിര്‍ത്തിവയ്ക്കണമെന്നും പോംപിയോ ഇറാനോട് ആവശ്യപ്പെട്ടു
Discussion about this post