ന്യൂയോർക്ക്: യുഎൻ രക്ഷാസമിതിയിൽ ഇന്ത്യ എതിരില്ലാതെ താത്കാലിക അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. ഏഷ്യാ പസഫിക് വിഭാഗത്തിലാണ് ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടത്. അമേരിക്ക, റഷ്യ, ചൈന, ഫ്രാൻസ്, ബ്രിട്ടൻ എന്നീ അഞ്ചു സ്ഥിരം അംഗങ്ങളും പത്തു താൽക്കാലിക അംഗങ്ങളും ഉൾപ്പെടുന്നതാണ് രക്ഷാസമിതി.
രണ്ടുവർഷമാണ് തത്കാലിക അംഗങ്ങളുടെ കാലാവധി. എട്ടാം തവണയാണ് ഇന്ത്യ രക്ഷാസമിതിയിൽ അംഗമാകുന്നത്. 193 അംഗ ജനറൽ അസംബ്ലിയിൽ 184 വോട്ടുകൾ നേടിയാണ് ഇന്ത്യ അംഗത്വം ഉറപ്പാക്കിയത്. 2021 ജനുവരി മുതൽ രണ്ടുവർഷത്തേക്കാണ് ഇന്ത്യയുടെ കാലാവധി.
195051, 196768, 197273, 197778, 198485, 199192, 201112 എന്നീ വർഷങ്ങളിലാണ് മുമ്പ് ഇന്ത്യയെ യുഎൻ രക്ഷാ കൗൺസിലിലേക്ക് തിരഞ്ഞെടുത്തിട്ടുള്ളത്.