വാഷിങ്ടണ്‍: ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 82 ലക്ഷം കടന്നു. വൈറസ് ബാധമൂലം ഇതുവരെ 4.45 ലക്ഷം പേരാണ് ലോകത്ത് മരിച്ചത്. അതേസമയം 43 ലക്ഷം പേരാണ് ഇതുവരെ രോഗമുക്തി നേടിയതത്.
അതേസമയം അമേരിക്കയില്‍ വൈറസ് ബാധമൂലം ഒന്നാം ലോകമഹായുദ്ധത്തിലുണ്ടായതിനേക്കാള് കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ 740 പേരാണ് യുഎസില്‍ മരിച്ചത്. ഇതോടെ വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 116,854 ആയി ഉയര്‍ന്നു. ഒന്നാം ലോകമഹായുദ്ധത്തില്‍ യുഎസില്‍ 116,516 പേരാണ് മരിച്ചത്. അമേരിക്കയില്‍ ഇതുവരെ 22 ലക്ഷത്തിലധികം പേര്‍ക്കാണ് രോഗ സ്ഥിരീകരിച്ചത്.
വൈറസ് ഏറ്റവും രൂക്ഷമായി ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാമതുള്ള ബ്രസീലില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 34,918 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം ഒമ്പത് ലക്ഷം കവിഞ്ഞു. 24 മണിക്കൂറിനിടെ 1338 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 45456 ആയി ഉയരുകയും ചെയ്തു.
രോഗബാധിതരുടെ എണ്ണത്തില്‍ മൂന്നാം സ്ഥാനത്ത് റഷ്യയാണ്. ഇതുവരെ 5.45 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. നാലാം സ്ഥാനത്തുള്ള ഇന്ത്യയില്‍ ഇതുവരെ 354065 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 11903 പേരാണ് വൈറസ് ബാധമൂലം ഇന്ത്യയില്‍ മരിച്ചത്.
Discussion about this post