ബെയ്ജിങ്: ചൈനയില്‍ വീണ്ടും കൊവിഡ് 19 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 57 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഏപ്രിലിന് ശേഷം ഇത്രയധികം പേര്‍ക്ക് ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമായിട്ടാണ്.
മാംസ മാര്‍ക്കറ്റുമായി ബന്ധപ്പെട്ടാണ് വീണ്ടും പുതിയ കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ബെയ്ജിങ്ങിലെ പതിനൊന്ന് റെസിഡന്‍ഷ്യല്‍ എസ്റ്റേറ്റുകള്‍ അടച്ചിട്ടിരിക്കുകയാണ്.
തെക്കന്‍ ബെയ്ജിങ്ങിലാണ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തരിക്കുന്നത്. ഇവിടുത്തെ സിന്‍ഫാദി മാംസ മാര്‍ക്കറ്റുമായി ബന്ധപ്പെട്ടാണ് പുതിയ കേസുകള്‍ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം തലസ്ഥാനത്ത് പുതുതായി സ്ഥിരീകരിച്ച 36 കേസുകള്‍ പ്രാദേശിക തലത്തില്‍ നിന്ന് പകര്‍ന്നതാണെന്ന് ചൈനീസ് ദേശീയ ഹെല്‍ത്ത് കമ്മീഷന് അറിയിച്ചത്. വടക്കു കിഴക്കന്‍ ലിയോണിങ് പ്രവിശ്യയില്‍ സ്ഥിരീകരിച്ച രണ്ടു കേസുകളും ബീജിങില്‍ നിന്ന് ബാധിച്ചതാണ്. രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ സമീപത്തുള്ള ഒമ്പത് സ്കൂളുകളും കിന്റര്‍ഗാര്‍ട്ടനുകളും നേരത്തേ അധികൃതര്‍ അടച്ചിട്ടരുന്നു.
Discussion about this post