ബീജിംഗ്: കൊറോണ മഹാമാരിയെ കുറിച്ച് ലോകത്തിന് ആദ്യം മുന്നറിയിപ്പ് നല്കി വിടപറഞ്ഞ ചൈനയിലെ ഡോക്ടര്‍ ഡോ ലീ വെന്‍ലിയാംഗിന് ആണ്കുഞ്ഞു പിറന്നു, അദ്ദേഹത്തിന്റെ ഭാര്യ ഫു ആണ് കുഞ്ഞിന്റെ ചിത്രം പങ്കുവച്ചത്. എനിക്ക് ലീ തന്ന അവസാന സമ്മാനം എന്ന് പറഞ്ഞാണ് ഫു കുഞ്ഞിന്റെ ചിത്രം പങ്കുവെച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ വന്‍ സ്വീകാര്യതയാണ് കുഞ്ഞിന്റെ ചിത്രത്തിന് ലഭിച്ചത്.
ഡോക്ടര്‍ ലീ കൊറോണ ബാധിച്ച് കഴിഞ്ഞ ഫെബ്രുവരിയില്‍ മരണപ്പെട്ടിരുന്നു.
ഫു വിന്റെ കുറിപ്പ് ഇങ്ങനെ പ്രിയപ്പെട്ട ലീ നിങ്ങള്‍ ഇത് സ്വര്‍ഗത്തില്‍ ഇരുന്നു കാണുന്നുണ്ടോ? നിങ്ങള്‍ എനിക്ക് രണ്ടു സമ്മാനങ്ങള്‍ തന്നു, അതിനെ രണ്ടിനെയും ഞാന്‍ സ്നേഹിക്കും, ലീ ഒരു മികച്ച ഡോക്ടറും അച്ഛനും ആണ്. അദ്ദേഹത്തിന്റെ മരണം മൂത്ത കുട്ടിയില്‍ നിന്നും മറച്ചു വെച്ചിരുന്നു, അച്ഛന് വിദേശത്ത് പോയിരിക്കുകയാണ് എന്നാണ് മകനോട് പറഞ്ഞിട്ടുള്ളതെന്നും അവര്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഗര്‍ഭിണിയായ താന്‍ ലീയുടെ മരണശേഷം നിരവധി ആരോഗ്യപ്രശ്നങ്ങളിലൂടെ കടന്നുപോയെന്നും ഫു പറഞ്ഞു.
കൊറോണ പൊട്ടിപ്പുറപ്പെട്ട വുഹാനിലെ സെന്‍ട്രല്‍ ഹോസ്പിറ്റലിലെ നേത്രരോഗ വിദഗ്ദ്ധന് ആയിരുന്നു ഇദ്ദേഹം. കൊറോണ ഉടലെടുത്ത സമയത്ത് ഇദ്ദേഹം ആരോഗ്യ വിദഗ്ദരെ കാര്യം അറിയിച്ചിരുന്നു, സാര്‍സ് പോലുള്ള രോഗം ലക്ഷണവുമായി രോഗികള്‍ ആശുപത്രിയില്‍ എത്തി, എത്രയും പെട്ടെന്ന് അന്വേഷിക്കണം എന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍, ലീ വ്യാജപ്രചരണം നടത്തുന്നു എന്നാരോപിച്ച് ചൈനീസ് സര്‍ക്കാര്‍ ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ പിന്നീട് ഉത്തരവ് പിന്‍വലിച്ച് സര്‍ക്കാര്‍ മാപ്പുപറഞ്ഞിരുന്നു. പിന്നീട് രോഗം പടര്‍ന്നു പിടിച്ചപ്പോള്‍ ലീ ഉള്‍പ്പെടെ മരണപ്പെടുകയിരുന്നു. ഇതോടെ ലീയുടെ മേല്‍ നടപടി എടുത്തതിനു ചൈന ഗവണ്മെന്റ് മാപ്പ് ചോദിച്ച് രംഗത്ത് എത്തുകയും, അദ്ദേഹത്തിന് മരണാന്തര ബഹുമതി നല്‍കുകയും ചെയ്തു
Discussion about this post