ബീജിങ്: ലോകമെമ്പാടും കൊവിഡിനെ പ്രതിരോധിക്കുന്നതിനിടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള വഴി തേടി ചൈനീസ് സർക്കാർ. ജനങ്ങൾക്ക് ഷോപ്പിങ് വൗച്ചറുകൾ നൽകിയാണ് ചൈനീസ് സർക്കാർ പ്രതിസന്ധിയെ നേരിടാൻ ഒരുങ്ങുന്നത്. 1.72 ബില്യൺ ഡോളർ മൂല്യമുള്ള ഷോപ്പിങ് വൗച്ചറുകളാണ് ചൈനീസ് സർക്കാർ നൽകുന്നത്.
ആഭ്യന്തര ഉപഭോഗം വർധിപ്പിക്കുകയാണ് പദ്ധതിയുടെ പ്രധാനലക്ഷ്യം. ഇതുവഴി തൊഴിൽ സംരക്ഷിക്കാൻ കഴിയുമെന്നും ചൈനീസ് സർക്കാർ കണക്കുകൂട്ടുന്നു. ഇതിന്റെ ആദ്യഘട്ടമായി 3 മില്യൺ ഷോപ്പിങ് വൗച്ചറുകൾ ഓൺലൈൻ പ്ലാറ്റ്ഫോമായ ജെഡികോം വഴി വിതരണം ചെയ്തു. 14 ദിവസത്തെ കാലാവധിയാണ് ഷോപ്പിങ് വൗച്ചറുകൾക്ക് ഉണ്ടാവുക. ഷോപ്പിങ്, കാറ്ററിങ്, ടൂറിസം, വിനോദം, വിദ്യാഭ്യാസം, കായികം തുടങ്ങിയ മേഖലകളിൽ വൗച്ചറുകൾ ഉപയോഗിക്കാം.
12.2 ബില്യൺ യുവാന്റെ കൂപ്പണുകളാണ് വിതരണം ചെയ്യുക. ഇതുവഴി ഉപഭോഗം വർധിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. 400 യുവാൻ വരെയുള്ള വൗച്ചറുകൾ ചൈനീസ് സർക്കാർ ആളുകൾക്ക് നൽകിയിട്ടുണ്ട്.
Discussion about this post