വാഷിങ്ടണ്‍: ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം വര്‍ധിച്ച് വരികയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി ഒരു ലക്ഷത്തിലേറെ പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 68,43,840 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ ആറായിരത്തോളം പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ ആകെ മരണസംഖ്യ 3,98,071 ആയി ഉയര്‍ന്നു. അതേസമയം ആഗോളതലത്തില്‍ ഇതുവരെ 33,35,219 പേരാണ് രോഗമുക്തി നേടിയത്. 31,10,550 പേര് ചികിത്സയില്‍ തുടരുകയാണ്. ഇതില്‍ രണ്ട് ശതമാനം രോഗികളുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ട്.
വൈറസ് ബാധ ഏറ്റവും രൂക്ഷമായ അമേരിക്കയില്‍ കൊവിഡ് രോഗികളുടെ എണ്ണം 19.65 ലക്ഷം കടന്നു. കഴിഞ്ഞ ദിവസം മാത്രം ആയിരത്തിലധികം പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ യുഎസിലെ ആകെ മരണം 1,11,390 ആയി ഉയര്‍ന്നു.
അതേസമയം ബ്രസീലില്‍ വെറസ് ബാധിതരുടെ എണ്ണം ആറര ലക്ഷത്തിലേക്ക് അടുക്കുകയാണ്. മരണസംഖ്യ 35000 കടന്നു. റഷ്യയില്‍ രോഗികളുടെ എണ്ണം നാലര ലക്ഷമായി. മരണസംഖ്യ 5528 ആയി. മരണനിരക്കില്‍ അമേരിക്കയ്ക്ക് പിന്നിലുള്ള ബ്രിട്ടണില്‍ മരണം 40,000 കടന്നു. അതേസമയം ബ്രിട്ടണിലും സ്പെയ്നിലും പുതിയ കൊവിഡ് രോഗികളുടെ എണ്ണം വളരെ കുറവാണ് എന്നത് നേരിയ ആശ്വാസം പകരുന്നുണ്ട്.
ആദ്യഘട്ടങ്ങളില്‍ വൈറസ് ബാധ രൂക്ഷമായ ഇറ്റലിയെ മറികടന്ന് കൊവിഡ്് രോഗബാധിതരുടെ എണ്ണത്തില്‍ ഇന്ത്യ ആറാം സ്ഥാനത്ത് എത്തി. രാജ്യത്തെ വൈറസ് ബാധിതരുടെ എണ്ണം രണ്ടര ലക്ഷത്തിലേക്ക് അടുക്കുകയാണ്. മരണം 6500 കടന്നു. കഴിഞ്ഞ മൂന്ന് ദിവസവും ഒമ്പതിനായിരത്തിലേറെ പേര്‍ക്ക് വീതം ഇന്ത്യയില്‍ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. പുതുതായി വൈറസ് കണ്ടെത്തുന്നവരുടെ എണ്ണത്തില്‍ ഇന്ത്യ മൂന്നാം സ്ഥാനത്താണ്.
Discussion about this post