സ്വാന്‍സിയ: ശരീരഭാരം ക്രമാതീതമായി കൂടി, വയര്‍ പന്തുപോലെ വീര്‍ത്തു. വീട്ടുകാരും നാട്ടുകാരും സംശയിച്ചു ഗര്‍ഭിണി ആയിരിക്കുമെന്ന്. ഒടുക്കം ഡോക്ടറെ സമീപിച്ചു. എന്നാല്‍ റിസള്‍ട്ട് നെഗറ്റീവായിരുന്നു. ശേഷം നടത്തിയ ശാസ്ത്രക്രിയയില്‍ വയറില്‍ നിന്ന് കണ്ടെടുത്തത് ഏഴ് നവജാതശിശുക്കളുടെ ഭാരമമുള്ള മുഴ. യുകെയിലെ സ്വാന്‍സിയ സ്വദേശിയായ 28കാരികീലി ഫേവലിന്റെ വയറില്‍ നിന്നാണ് 25 കിലോഗ്രാമിലധികം ഭാരമുള്ള മുഴ നീക്കംചെയ്തത്
തന്റെ അമിതഭാരം കീലി ശ്രദ്ധിക്കുന്നത് 2014 ലാണ്. ആദ്യം അത്ര കാര്യമാക്കിയില്ല പക്ഷെ ഭാരം വളരെ ബുദ്ധിമുട്ടായപ്പോഴാണ് ഡോക്ടറെ സമീപിച്ചത്. എന്നാല്‍ ആദ്യം കണ്ട ഡോക്ടര്‍ താന്‍ ഗര്‍ഭിണിയാണെന്ന് പറഞ്ഞിട്ടും മറ്റു ലക്ഷണങ്ങള്‍ കാണാത്തതിനെ തുടര്‍ന്ന് മറ്റു ചോക്ടര്മാരെ സമീപിക്കുകയായിരുന്നു. ശേഷം അള്‍ട്രാസൗണ്ട് സാക്ന്‍ ചെയ്തപ്പോള്‍ ഫ്ലൂയിഡ് മൂടിയ നിലയിലുള്ള മുഴ കണ്ടു തെറ്റിദ്ധരിച്ചാകാം ഡോക്ടര്‍മാര്‍ ഇങ്ങനെ പറഞ്ഞതെന്നാണ് ഇവര്‍ കരുതുന്നത്.
അഞ്ചു മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെ മുഴ നീക്കം ചെയ്തതോടെ ശരീരഭാരം മൂന്നിലൊന്നായി കുറയുകയും ചെയ്തു. ശസ്ത്രക്രിയയില്‍ വലത്തെ ഓവറി നഷ്ടമായെങ്കിലും ഇത് സന്താനോല്‍പ്പാദനശേഷിയെ ബാധിക്കില്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
Discussion about this post