വെല്ലിംഗ്ടണ്‍: കൊവിഡ് മുക്തമാകുവാന്‍ ഒരുങ്ങി ന്യൂസിലാന്റ്. തുടര്‍ച്ചയായ 11-ാം ദിവസവും കൊവിഡ് രോഗം റിപ്പോര്‍ട്ട് ചെയ്യാത്തതിന്റെ അടിസ്ഥാനത്തിലാണ് രാജ്യം കൊവിഡ് മുക്തമാകുവാന്‍ ഒരുങ്ങുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ നിയന്ത്രണങ്ങള്‍ പൂര്‍ണ്ണമായും നീക്കം ചെയ്യാന്‍ ഒരുങ്ങുകയാണ്.
അടുത്തയാഴ്ചയോടെ സാധാരണഗതിയിലേക്ക് രാജ്യം മാറിയേക്കുമെന്ന പ്രതീക്ഷ പ്രധാനമന്ത്രി ജസീന്ത ആര്ഡന് പ്രകടിപ്പിച്ചു. കൊവിഡിനെ പൊരുതി തോല്‍പ്പിച്ച ആദ്യ രാജ്യങ്ങളിലൊന്നായി ന്യൂസീലാന്റ് മാറുമെന്നും ജസീന്ത പറയുന്നു.1500 ലേറെ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടും മരണം 22 ല്‍ ഒതുക്കാന്‍ ന്യൂസിലാന്റിന് സാധിച്ചു.
വൈറസ് ബാധ ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ഫെബ്രുവരിയിലായിരുന്നു. ഏപ്രിലില്‍ രോഗികളുടെ എണ്ണം കുത്തനെ കൂടിയെങ്കിലും രോഗത്തെ പിടിച്ചു നിര്‍ത്താന്‍ ആരോഗ്യപ്രവര്‍ത്തകരും ജനങ്ങളും ഒരുപോലെ പരിശ്രമിച്ചു. തുടക്കം മുതല്‍ നടപ്പിലാക്കിയ കടുത്ത നിയന്ത്രണങ്ങള്‍ ഫലം കണ്ടുവെന്നും ജസീന്ത ആര്ഡന് പറയുന്നു.
Discussion about this post