ജനീവ: കൊവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നന ആന്റി മേലറിയ മരുന്നായ ഹൈഡ്രോക്സിക്ലോറോക്വിന്റെ ക്ലിനിക്കല്‍ പരീക്ഷണം തുടരാമെന്ന് ലോകാരോഗ്യ സംഘടന. നേരത്തേ സുരക്ഷാ ആശങ്കയെ തുടര്‍ന്ന് മുന്‍കരുതല്‍ നടപടിയുടെ ഭാഗമായിട്ട് ക്ലിനിക്കല്‍ പരീക്ഷണം ലോകാരോഗ്യ സംഘടന താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു. മരുന്നിന്റെ സുരക്ഷ സംബന്ധിച്ച് വിദഗ്ധര്‍ പുനഃപരിശോധന നടത്തിയെന്നും ക്ലിനിക്കല്‍ പരീക്ഷണം നടത്തുന്നത് ആരംഭിക്കാന്‍ ശുപാര്‍ശ ചെയ്യുന്നുവെന്നാണ് സംഘടന ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞത്.
ഹൈഡ്രോക്സിക്ലോറോക്വിന്‍ പുറമെ റെമിഡിസിവര്‍, ചില എച്ച്ഐവി മരുന്നുകള്‍ എന്നിവ ഉപയോഗിച്ചുള്ള പരീക്ഷണം ലോകാരോഗ്യ സംഘടന തുടരാനും സംഘടന അനുമതി നല്‍കിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ സുരക്ഷാ നിരീക്ഷണ സമിതി ഹൈഡ്രോക്സിക്ലോറോക്വിനിനെക്കുറിച്ച് ലഭ്യമായ എല്ലാ മരണവിവരങ്ങളും പരിശോധിച്ചെന്നും സുരക്ഷാപ്രശ്നങ്ങള്‍ ഇല്ലെന്നാണ് വിദഗ്ധ സമിതിയുടെ വിലയിരുത്തല്‍ എന്നാണ് ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞത്. അതേസമയം മുമ്പുള്ള ട്രയല്‍ പ്രോട്ടോക്കോള്‍ തുടരണമെന്നും സംഘടന നിര്‍ദേശിച്ചു.
നിലവില്‍ 35 രാജ്യങ്ങളില്‍ നിന്നായി 3500 പേരെയാണ് ക്ലിനിക്കല്‍ പരീക്ഷണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. നേരത്തേ കൊവിഡ് രോഗികള്‍ക്ക് ഹൈഡ്രോക്സിക്ലോറോക്വിന്‍ മരുന്ന് നല്‍കുന്നത് മരിക്കാനുള്ള സാധ്യത വര്‍ധിപ്പിക്കുമെന്ന് മെഡിക്കല്‍ ജേണലായ ലാന്‍സെറ്റില്‍ വന്ന പഠന റിപ്പോര്ിനെ തുടര്‍ന്നാണ് ഹൈഡ്രോക്സിക്ലോറോക്വിന്റെ ക്ലിനിക്കല്‍ പരീക്ഷണം താല്‍ക്കാലികമായി നിര്‍ത്താന്‍ ലോകാരോഗ്യ സംഘടന നിര്‍ദേശിച്ചത്.
Discussion about this post