വാഷിങ്ടണ്‍: ലോകത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത് ഒരു ലക്ഷത്തിലേറേ പേര്‍ക്ക്. ഇതോടെ ആഗോളതലത്തില്‍ വൈറസ് ബാധിതരുടെ എണ്ണം 65,61,792 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 4,925 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 3,86,779 ആയി ഉയര്‍ന്നു.
കൊവിഡ് 19 വൈറസ് ബാധ ഏറ്റവും രൂക്ഷമായി ബാധിച്ച അമേരിക്കയില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 20,322 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ അമേരിക്കയിലെ വൈറസ് ബാധിതരുടെ എണ്ണം 19 ലക്ഷം കടന്നു. കഴിഞ്ഞ ദിവസം 1081 പേരാണ് വൈറസ് ബാധമൂലം അമേരിക്കയില്‍ മരിച്ചത്. ഇതോടെ മരണസംഖ്യ 1.10 ലക്ഷത്തിലേക്ക് അടുക്കുന്നു.
അതേസമയം ബ്രസീലില്‍ വൈറസ് ബാധിതരുടെ എണ്ണം 5.84 ലക്ഷം പിന്നിട്ടു. പുതുതായി 27,312 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 1,269 പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഇതോടെ മരണസംഖ്യ 32,568 ആയി ഉയര്‍ന്നു.
റഷ്യയില്‍ വൈറസ് ബാധിതരുടെ എണ്ണം 4.32 ലക്ഷമായി. മരണം 52,00 കടന്നു. അതേസമയം സ്പെയ്നിലും ബ്രിട്ടണിലും ഇറ്റലിയിലും പുതിയ കൊവിഡ് രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു. മരണനിരക്കില്‍ യുഎസിന് പിന്നില്‍ രണ്ടാമതുള്ള ബ്രിട്ടണില്‍ 39,728 പേരാണ് ഇതുവരെ മരിച്ചത്.
Discussion about this post