ഇംഗ്ലണ്ട്: കോവിഡ് കാലത്ത് ആരോഗ്യപ്രവര്‍ത്തകരെല്ലാം തന്നെ മാസങ്ങളായി കുടുംബത്തെ പിരിഞ്ഞിരിക്കുകയാണ്. അവരുടെ സുരക്ഷയെ മുന്‍നിര്‍ത്തി പിഞ്ചുകുഞ്ഞുങ്ങളെ വരെ വിട്ട് അകന്നാണ് പലരും കഴിയുന്നത്.
അത്തരത്തില്‍ മാസങ്ങളായി മക്കളെ പിരിഞ്ഞിരിക്കുന്ന ആരോഗ്യ പ്രവര്‍ത്തകയായ അമ്മ അവരെ കാണാനെത്തിയ വൈകാരികദൃശ്യമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.
മക്കളായ ഒമ്പതു വയസ്സുകാരി ബെല്ലയെയും ഏഴുവയസ്സുകാരി ഹെറ്റിയെയും രണ്ടുമാസത്തിനു ശേഷം കാണുന്ന നിമിഷമാണ് വീഡിയോയിലുള്ളത്. കൊറോണ ഡ്യൂട്ടി കാരണം അവധിയില്ലാതെ ജോലിയില്‍ കഴിയുകയായിരുന്നു സൂസി. ഇംഗ്ലണ്ടിലെ ക്യൂന്‍ എലിസബത്ത് ആശുപത്രിയിലെ ആരോഗ്യപ്രവര്‍ത്തകയാണ് സൂസി.
മക്കളെ അവരുടെ ആന്റിയായിരുന്നു നോക്കിയിരുന്നത്. സര്‍പ്രൈസായി മക്കളുടെ അടുത്തെത്തിയതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്. ആന്റിയുടെ വീട്ടിലെ സോഫയിലിരിക്കുകയായിരുന്ന മക്കളുടെ പിന്നില്‍ അവരറിയാതെ സൂസി എത്തി. മക്കളിലൊരാള്‍ തിരിഞ്ഞു നോക്കിയപ്പോള്‍ അമ്മയെ കണ്ട് സന്തോഷം കൊണ്ട് അമ്മേ എന്ന് അലറി വിളിച്ചു. ഇതുകേട്ട് രണ്ടാമത്തെ മകളും തിരിഞ്ഞു നോക്കി. പിന്നീട് അമ്മയെ കെട്ടിപ്പിടിച്ചു. സന്തോഷം കൊണ്ട് കരയുന്നതും കാണാം.
ജൂണ്‍ 2ന് പങ്കുവച്ച വീഡിയോ 22 ലക്ഷം പേരാണ് വീഡിയോ ഇതുവരെ കണ്ടത്. വീഡിയോ കണ്ണ് നനയിച്ചു എന്നാണ് പലരും അഭിപ്രായപ്പെട്ടത്.
Just in case you missed it. Here’s the girls being reunited with Mummy after 9 weeks of being away so she could help save lives. Please feel free to share x pic.twitter.com/KhPGNAqwD8
— Charlotte Savage (@Lottsoflove21) June 2, 2020
Discussion about this post