ബീജിംഗ്: വുഹാനിലെ ചൈനീസ് ഡോക്ടര്‍ ഹു വെന്‍ഫിയാങ് മരണത്തിന് കീഴടങ്ങി. വുഹാനിലെ ചൈനീസ് ഡോക്ടര്‍ ഹു വെന്‍ഫിയാങ് ഏറെ നാള്‍ മരണത്തോട് മല്ലടിച്ചാണ് മരണത്തിന് കീഴടങ്ങിയത്. കൊവിഡ് പിടിപെട്ട ശേഷം ശരീരം ഇരുണ്ട നിറത്തിലേയ്ക്ക് മാറിയ അപൂര്‍വ്വ അവസ്ഥ വന്ന ഡോക്ടര്‍മാരില്‍ ഒരാളായിരുന്നു അദ്ദേഹം.
നാലു മാസത്തെ ചികിത്സയ്ക്കൊടുവിലാണ് ഹു വെയ്ഫെങ് മരണപ്പെട്ടത്. ഡോക്ടറുടെ ആരോഗ്യ നില മോശമാവുകയും ഇദ്ദേഹം മാനസികമായി തളര്‍ന്ന അവസ്ഥയിലായിരുന്നെന്നുമാണ് വുഹാന്‍ സെന്‍ട്രല്‍ ആശുപത്രി അധികൃതര്‍ അറിയിച്ചു. വുഹാന്‍ സെന്‍ട്രല്‍ ആശുപത്രിയില്‍ നിന്ന് കൊവിഡ് ബാധിച്ച് മരിക്കുന്ന ആറാമത്തെ ഡോക്ടറാണ് അദ്ദേഹം.
മാര്‍ച്ച് 14 ന് ഇദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായിരുന്നു. ഏപ്രിലില്‍ ഇദ്ദേഹത്തെ ജനറല്‍ വാര്‍ഡിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാല്‍ ഏപ്രില്‍ 22 ന് ഇദ്ദേഹത്തിന് രോഗം ഗുരുതരമാവുകയായിരുന്നു. കൊവിഡ് പിടിപെട്ട് ചികിത്സയില്‍ കഴിയവെയാണ് ഹുവിന്റെ ശരീരത്തിന്റെ നിറം മാറിയത്.